തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് (Anupama's missing child case) നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ (anticipatory bail) പരിഗണിക്കുന്നത് അടുത്ത ബുധനാഴ്‌ചയിലേക്ക് (24.11.21) മാറ്റി. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയാണ് (Thiruvananthapuram A.S court) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ റിപ്പോർട്ട് ഹാജരാക്കാൻ പേരൂർക്കട പൊലീസിനോട് (Peroorkada police) കോടതി നിർദേശിച്ചു.
അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് (The Child Welfare Committee (CWC) കൈമാറിയതെന്നും താൻ കേസിൽ നിരപരാധിയാണെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ജയചന്ദ്രൻ പറയുന്നത്. കേസില്‍ അനുപമയുടെ പിതാവ് ജയചന്ദ്രനാണ് ഒന്നാം പ്രതി. നേരത്തെ കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Also Read: കുഞ്ഞിനെ കേരളത്തിലെത്തിക്കും; ഉത്തരവിന്‍റെ പകര്‍പ്പ് അനുപമ കൈപ്പറ്റി
അമ്മ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പൊലീസിന് നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അനുപമയുടെ പിതാവടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.