ETV Bharat / state

ബ്രഹ്മപുരം തീപിടിത്തം: 'വിഡി സതീശന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തി, മാപ്പ് പറയണം': ആരോഗ്യ മന്ത്രി

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതോടെ ആരോഗ്യ വകുപ്പിന്‍റെ ഉത്തരവാദിത്തം തീര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാസ്‌ക് ധരിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചതാണെന്ന് ആരോഗ്യ മന്ത്രി. ദേശാഭിമാനിയിൽ പോലും വാര്‍ത്ത കണ്ടില്ലെന്ന് പ്രതിപക്ഷ നേതാവ്. വ്യക്തിപരമായ അധിക്ഷേപം നടത്തി വിഡി സതീശന്‍ മാപ്പ് പറയണമെന്ന് വീണ ജോര്‍ജ്.

Minister Veena George criticized VD Satheesan  ബ്രഹ്മപുരം തീപിടിത്തം  വിഡി സതീശന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തി  മാപ്പ് പറയണം  ആരോഗ്യ മന്ത്രി  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  ദേശാഭിമാനി  വീണ ജോര്‍ജ്  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം  ആരോഗ്യ വകുപ്പ്  വി ഡി സതീശനും വിമര്‍ശനവും  kerala news updates  latest news in kerala  മാസ്‌ക്
വിഡി സതീശനെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി
author img

By

Published : Mar 13, 2023, 1:55 PM IST

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും അതിലെ ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്ത വിഷയത്തില്‍ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഗൗരവകരമായ വീഴ്‌ച ഉണ്ടായെന്നും 10 ദിവസം കഴിഞ്ഞാണ് ആരോഗ്യ മന്ത്രിയെത്തി മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞത്. മാസ്‌ക് വയ്ക്കണമെന്ന് പറഞ്ഞതിൽ മാത്രം ആരോഗ്യ മന്ത്രിയുടെ പ്രവർത്തനം ഒതുങ്ങിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

ഇതിനെതിരെയാണ് ആരോഗ്യ മന്ത്രി ആരോപണം ഉന്നയിച്ചത്. തീപിടിച്ച ആദ്യ നാല് ദിവസം മേഖലയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിക്കാതെയിരുന്നതെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇക്കഴിഞ്ഞ അഞ്ചാം തീയതി നടന്ന യോഗത്തില്‍ തന്നെ മാസ്‌ക് ധരിക്കുന്നതിനെ സംബന്ധിച്ച് നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ഈ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളും പങ്കാളികളായിരുന്നു.

ഇത് തെറ്റാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്നും ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ കാമ്പുകള്‍ ആരംഭിക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇതിനായുള്ള സ്ഥലങ്ങളെപ്പറ്റി നിര്‍ദേശിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരോട് അടക്കം പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് അടക്കമുള്ള ആരും കാമ്പ് എവിടെ വേണമെന്നതിനെ സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ അടിസ്ഥാനപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ സഭ രേഖയിൽ നിന്ന് മാറ്റണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

വി.ഡി സതീശനും വിമര്‍ശനവും: അടിയന്തര പ്രമേയ നോട്ടിസിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രൂക്ഷമായി ആരോഗ്യ വകുപ്പിനെ വിമർശിച്ചത്. അഞ്ചാം തിയതി ചേര്‍ന്ന യോഗത്തില്‍ മാസ്‌ക് ധരിക്കാന്‍ മന്ത്രി പറഞ്ഞുവെന്നത് സംബന്ധിച്ച് ദേശാഭിമാനി പത്രത്തില്‍ പോലും ഒരു വാര്‍ത്ത വന്നില്ലെന്നും അത്തരമൊരു പരാമർശം നടത്തിയെങ്കിൽ ദേശാഭിമാനി ഉറപ്പായും അത് റിപ്പോർട്ട് ചെയ്തേനെയെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം മാസ്‌കിനെ പറ്റി പറഞ്ഞപ്പോള്‍ എല്ലാ മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്‌തു.

തീപിടിത്തം ആരംഭിച്ച് നാല് ദിവസം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ അത് ഏത് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ ആളുകളുടെ രക്തത്തിൽ വരെ മാലിന്യം കലർന്ന് എന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

ഏത് ആരോഗ്യ വിദഗ്‌ധരുമായി ചർച്ച നടത്തിയ ശേഷമാണ് ഇതെല്ലാം തെറ്റാണെന്ന് ആരോഗ്യ മന്ത്രി പറയുന്നതെന്ന് വിശദമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

also read: ബ്രഹ്മപുരം തീപിടിത്തം : പുക ശമിപ്പിക്കൽ പ്രവർത്തനം 90% പിന്നിട്ടതായി സർക്കാർ, ഇന്നും ചുരുളുകളില്‍ മുങ്ങി കൊച്ചി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.