ETV Bharat / state

സ്‌പെഷലിസ്റ്റ് അധ്യാപകരോട് സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി

author img

By

Published : Jan 30, 2023, 11:37 AM IST

13 ദിവസമായി സമഗ്ര ശിക്ഷ കേരളയ്‌ക്ക് മുമ്പില്‍ സമരം നടത്തുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരോട് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സമരക്കാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷവും അധ്യാപകര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്

special teachers protest  Minister V Sivankutty  special teachers  മന്ത്രി വി ശിവന്‍കുട്ടി  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍
മന്ത്രി വി ശിവന്‍കുട്ടി
മന്ത്രി വി ശിവന്‍കുട്ടി പ്രതികരിക്കുന്നു

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയ്ക്ക് മുമ്പില്‍ സമരം നടത്തുന്ന സ്‌പെഷലിസ്റ്റ് അധ്യാപകര്‍ സമരം പിന്‍വലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കല-കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നീ മേഖലകളില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരുടെ സേവനം ആരംഭിച്ചത് 2016-17 കാലഘട്ടം മുതലാണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ഇവര്‍ക്ക് ഹോണറേറിയം നല്‍കി വരുന്നത്.

60:40 അനുപാതത്തില്‍ നല്‍കിക്കൊണ്ടിരുന്ന തുക കേന്ദ്ര സര്‍ക്കാരര്‍ വെട്ടിക്കുറയ്ക്കുകയും കേന്ദ്ര വിഹിതമായി 6000 രൂപയും ആഴ്‌ചയില്‍ 3 ദിവസത്തെ ജോലിയും ആക്കി നിശ്ചയിക്കുകയും ചെയ്‌തു. സംസ്ഥാന വിഹിതമായ 4000 രൂപ ഉള്‍പ്പെടെ 10,000 രൂപ ഇപ്പോള്‍ നല്‍കി വരികയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രണ്ട് തവണ സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയുണ്ടായി.

ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സമഗ്ര ശിക്ഷ കേരളം ഡയറക്‌ടര്‍ എന്നിവരും പങ്കെടുത്തിരുന്നു. കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചില്ലെങ്കിലും 10,000 രൂപ എന്നത് 12,000 രൂപയായി വര്‍ധിപ്പിക്കാമെന്നും, വര്‍ധനവ് 2022 സെപ്‌റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്തി 4 മാസത്തെ കുടിശ്ശിക നല്‍കാമെന്നും മന്ത്രി ഉറപ്പുനല്‍കി. തൊട്ടടുത്തുള്ള ബിആര്‍സികളില്‍ പോസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും അംഗീകരിക്കും എന്ന് പറഞ്ഞു.

ജോലി ഫുള്‍ ടൈം ആക്കുന്നതും അത് അനുസരിച്ചുളള ഹോണറേറിയം വര്‍ധിപ്പിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സ്‌പെഷലിസ്റ്റ് അധ്യാപകരുടെ എല്ലാ വിഷയങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മന്ത്രി നിര്‍ദേശം വച്ചു. എന്നാല്‍ മന്ത്രി നല്‍കിയ ഉറപ്പ് അംഗീകരിച്ച് സമരം പിന്‍വലിക്കുന്നതിന് പകരം ഒരു വിഭാഗം വീണ്ടും സമരവുമായി മുന്നോട്ട് പോകുകയാണ് അധ്യാപകര്‍.

ഈ സമരത്തില്‍ നിന്നും സ്‌പെഷലിസ്റ്റ് അധ്യാപകര്‍ പിന്തിരിയണമെന്നും സര്‍ക്കാരിന്‍റെ പരിമിതി മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു. എന്നാല്‍ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ നടത്തുന്ന സമരം ഇന്ന് 13-ാം ദിവസത്തേക്ക് കടക്കുകയാണ്. മന്ത്രിയുടെ പ്രസ്ഥാവന സംബന്ധിച്ച് സമരസമിതി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.