ETV Bharat / bharat

ഉപേക്ഷിച്ച നിലയില്‍ 12-കാരി റെയില്‍വേ സ്റ്റേഷനില്‍; ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തല്‍, അന്വേഷണം ആരംഭിച്ച് പൊലീസ് - MINOR GIRL RAPED IN NAVI MUMBAI

കുട്ടിക്ക് സ്വന്തം പേരോ വീട്ടുകാരെക്കുറിച്ചോ തനിക്ക് നേരിട്ട ദുരന്തത്തെക്കുറിച്ചോ വിവരങ്ങള്‍ പങ്കുവയ്ക്കാനാകുന്നില്ലെന്ന് പൊലീസ്.

Navi Mumbai rape  Vashi Government Railway Police  Ghansoli railway station girl  Navi Mumbai township
Representational image (ETV file)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 1:22 PM IST

താനെ: പന്ത്രണ്ടുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. മഹാരാഷ്‌ട്രയിലെ നവിമുംബൈയിലുള്ള റെയില്‍ വേസ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാഷി റെയില്‍വേ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കും കുട്ടിയുടെ വീട്ടുകാര്‍ക്കുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവി മുംബൈയിലെ ഘന്‍സോലി റെയില്‍വേസ്റ്റേഷനിലാണ് കുട്ടിയെ തനിച്ച് കണ്ടെത്തിയത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കി.

എന്നാല്‍ കുട്ടിക്ക് അവളുടെ പേരോ വീട്ടുകാരെക്കുറിച്ചോ എന്തെങ്കിലും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ലെന്ന് മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ് ഷിന്‍ഡെ പിടിഐയോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മനസിലായത്. ഇതേക്കുറിച്ചുള്ള വിവരങ്ങളും കുട്ടിക്ക് പങ്കുവയ്ക്കാന്‍ സാധിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അജ്ഞാത വ്യക്തികള്‍ക്കെതിരെ, ബലാത്സംഗം 65(1), പരിക്കേല്‍പ്പിക്കല്‍ 115(2) നിരവധി പേര്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യം 3(5) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

Also Read: പോക്സോ കേസ് അതിജീവിതയെ അബോധാവസ്ഥയിൽ കണ്ടെത്തി; ആൺ സുഹൃത്ത് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.