ETV Bharat / state

V Sivankutty | നിയമസഭ കൈയ്യാങ്കളി : നടന്നത് ഏകപക്ഷീയമായ അന്വേഷണം, കോടതി ന്യായമായ നിലപാടെടുക്കുമെന്ന് വിശ്വസിക്കുന്നു : വി ശിവന്‍കുട്ടി - kerala news updates

നിയമസഭ കൈയ്യാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി. എംഎല്‍എമാരെ ആരെയും ചോദ്യം ചെയ്‌തിട്ടില്ലെന്നും ഏകപക്ഷീയമായാണ് കേസ് അന്വേഷിച്ചതെന്നും മന്ത്രി. കോടതി ന്യായമായ നടപടിയെടുക്കുമെന്ന വിശ്വാസമുണ്ടെന്നും പ്രതികരണം

Minister V Sivankutty about assembly conflict case  നിയമസഭ കൈയ്യാങ്കളി കേസ്  നടന്നത് ഏകപക്ഷീയമായ അന്വേഷണം  കോടതി ന്യായമായ നിലപാടെടുക്കുമെന്ന് വിശ്വസിക്കുന്നു  വി ശിവന്‍കുട്ടി  മന്ത്രി വി ശിവന്‍കുട്ടി  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  നിയമസഭ കൈയ്യാങ്കളി കേസ്  എംഎൽഎ  കോടതി  kerala news updates  latest news in kerala
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
author img

By

Published : Jul 6, 2023, 3:23 PM IST

Updated : Jul 6, 2023, 4:28 PM IST

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : നിയമസഭ കൈയ്യാങ്കളി കേസിൽ നടന്നത് ഏകപക്ഷീയമായ അന്വേഷണമായിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസില്‍ കോടതി ന്യായപരവും നിയമപരവുമായ നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ കൈയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെ തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

140ൽ ഒരു എംഎൽഎയെ പോലും സാക്ഷിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്‌തിട്ടില്ല. പരിക്കേറ്റ വനിത എംഎൽഎമാരെ ഈ കേസിന്‍റെ ഭാഗമാക്കി മാറ്റിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കോടതി ആവശ്യം അംഗീകരിച്ചുവെന്നും കോടതി എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് (ജൂലൈ 6) രാവിലെയാണ് നിയമസഭ കൈയ്യാങ്കളി കേസിന്‍റെ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി സര്‍ക്കാറിന് അനുമതി നല്‍കിയത്.

കേസില്‍ വിചാരണ നടക്കാനിരിക്കെ കഴിഞ്ഞ ദിവസം തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി. നിയമസഭ കൈയ്യാങ്കളി കേസിന്‍റെ തുടരന്വേഷണം നീട്ടി കൊണ്ടുപോവുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷ്യമെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

60 ദിവസത്തിനകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓരോ മൂന്ന് ആഴ്‌ച കൂടുമ്പോഴും കേസ് അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

also read: നിയമസഭ കൈയ്യാങ്കളി കേസ്; വിചാരണ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി, ശിവൻകുട്ടി ഉൾപ്പെടെ ഹാജരാകണം

കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനായി നിയമസഭയ്‌ക്കുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നതാണ് കേസ്. മന്ത്രി വി.ശിവന്‍കുട്ടിയും മുന്‍ മന്ത്രി കെ.ടി ജലീലും അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്.

Last Updated : Jul 6, 2023, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.