തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാൻ ഒരു മാസത്തെ വിദഗ്‌ധ ചികിത്സക്കായി അമേരിക്കയിലേക്ക്. മന്ത്രിയുടെ യാത്രയ്ക്ക് സർക്കാർ അനുമതി നൽകി.
ന്യൂയോർക്കിലെ ജോൺ ഹോപ്‌കിൻസ് ആശുപത്രിയിലാണ് ചികിത്സ. ചികിത്സയുടെയും യാത്രയുടെയും ചെലവ് സർക്കാർ വഹിക്കും. ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് യാത്രാനുമതി.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മന്ത്രി ചികിത്സ തേടിയിരുന്നു.