ETV Bharat / state

പുഷ്പാർച്ചന വിവാദം; ശ്രമം നടന്നത് കലാപമുണ്ടാക്കാനെന്ന് തോമസ് ഐസക്ക്

author img

By

Published : Mar 21, 2021, 6:51 PM IST

രക്തസാക്ഷികളെ അവഹേളിച്ചാല്‍ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാല്‍ വലിയ ആത്മസംയമനമാണ് സഖാക്കള്‍ പ്രകടിപ്പിച്ചത്.

minister thomas isaac  bjp candidate visit  punnapra vayalar  തോമസ് ഐസക്  പുന്നപ്ര വയലാര്‍  ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചന  പുഷ്പാര്‍ച്ചന വിവാദം  പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ഥി
പുഷ്പാർച്ചന വിവാദം : ശ്രമം നടന്നത് കലാപമുണ്ടാക്കാനെന്ന് ഐസക്ക്

തിരുവനന്തപുരം: പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ഥി അതിക്രമിച്ചു കടന്നത് കലാപം സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്മാരകങ്ങളില്‍ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാല്‍ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാല്‍ വലിയ ആത്മസംയമനമാണ് സഖാക്കള്‍ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നാടു തിരിച്ചറിഞ്ഞ് കഴിഞ്ഞു.

നടപടിയെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നതെന്നാണ്. വിഷം മുറ്റിയ സംഘികളില്‍ നിന്ന് വിവേകവും സംസ്‌കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ സംയമനം ദൗര്‍ബല്യമാണെന്ന് കരുതരുതെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളില്‍ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാല്‍ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാല്‍ വലിയ ആത്മസംയമനമാണ് സഖാക്കള്‍ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നാട് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകണം. ഇത്തരം ഹീന കൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല എന്നും നാം കാണണം. ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആര്‍ക്കും വാശി പിടിക്കാനുമാവില്ല. വിഷം മുറ്റിയ സംഘികളില്‍ നിന്ന് വിവേകവും സംസ്‌ക്കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍, സംയമനം ദൗര്‍ബല്യമാണെന്ന് കരുതുകയുമരുത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.