ETV Bharat / state

Kerala Rain Updates | കടലാക്രമണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഭിത്തി നിർമിക്കാൻ ഉടൻ നടപടി ഉണ്ടാകും : സജി ചെറിയാൻ - ponnani coastal issue

കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കടലാക്രമണം നേരിടുന്ന തീരദേശവാസികൾക്ക് ആവശ്യമായ സഹായങ്ങൾ സജ്ജമാണെന്ന് മന്ത്രി സജി ചെറിയാൻ

Minister Saji cheriyan  problem of coastal areas Kerala  കടലാക്രമണം  കടൽക്ഷോഭം  ഫിഷറീസ് വകുപ്പ് മന്ത്രി  സജി ചെറിയാൻ  പൊന്നാനിയിൽ കടലാക്രമണം  മഴ  മണി മലയാറിൽ വെള്ളം  ponnani coastal issue  Saji cheriyan on problem of coastal areas
Saji cheriyan
author img

By

Published : Jul 6, 2023, 4:00 PM IST

സജി ചെറിയാൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : കടലാക്രമണം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഓരോ ജില്ലയിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തതായും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മണിമലയാറിൽ വെള്ളം ഉയരുന്നതാണ് ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളിൽ പ്രധാന പ്രശ്‌നമാകുന്നത്. വിഷയത്തിൽ ഇന്ന് നിയോജക മണ്ഡലങ്ങളിൽ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കടൽ ഭിത്തി നിർമിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തന്നെ സർക്കാർ ഇടപെടൽ ഉണ്ടാകും. സ്‌പിൽവേയുടെ പൊഴി മുറിച്ചതോടെ കാര്യമായ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയില്ല. ആലപ്പുഴയിൽ നിലവിൽ കുറച്ച് ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ ഗുരുതരമായ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാലും ജില്ലയിൽ എല്ലാ ഒരുക്കങ്ങളും സജ്ജമാണ്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്‌തിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധവുമായി കണ്ണമാലിക്കാർ : കടലാക്രമണത്തെ തുടർന്ന് വിവിധയിടങ്ങളിൽ തീരദേശവാസികളെ ക്യാമ്പുകളിലേക്ക് നേരത്തേ തന്നെ മാറ്റിയിരുന്നു. എന്നാൽ എറണാകുളം കണ്ണമാലിയിൽ ശക്തമായ കടൽഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണമാലി പൊലീസ് സ്റ്റേഷൻ റോഡിൽ കുട്ടികളടക്കമുള്ള തീരദേശവാസികൾ വലിയ പ്രതിഷേധം നടത്തി. ഇന്ന് രാവിലെയായിരുന്നു ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

കിറ്റല്ല, വേണ്ടത് സുരക്ഷിതമായ ജീവിതം : മരിക്കേണ്ടി വന്നാലും തീരം വിട്ടുപോകില്ലെന്നും കിറ്റും പൈസയും വേണ്ടെന്നും സുരക്ഷിതമായ ജീവിതമാണ് വേണ്ടതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഞങ്ങളെല്ലാം ഒരുമിച്ച് ചാക്കിൽ മണ്ണ് നിറച്ച് വടം കെട്ടി അതിന് മുകളിൽ ജെസിബി കൊണ്ട് മണ്ണുകോരിയിട്ടിട്ടാണ് രണ്ട് മൂന്ന് കൊല്ലമായി കടലിനെ തടുത്തുനിർത്തിയത്. അച്ഛനമ്മമാരും ഞങ്ങളും ഇങ്ങനെയാണ് അപകടത്തെ നേരിട്ട് ജീവിതം മുന്നോട്ട് നയിക്കുന്നത്.

also read : Kasaragod Rain | മഴക്കെടുതിയിൽ വ്യാപക നാശനഷ്‌ടം; വീരമലക്കുന്ന് മണ്ണിടിച്ചിൽ രൂക്ഷം, ജൂലൈ 7 വരെ യാത്ര നിയന്ത്രണം

എന്നാൽ ഇപ്പോൾ എല്ലാവർക്കും പ്രായമായി, അസുഖങ്ങളുമായി. ശരീരവേദന കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇനി സര്‍ക്കാര്‍ തന്നെ ഒരു പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ചെല്ലാനത്തുകാർ ചെയ്‌തതുപോലെ ഞങ്ങളും സമരം ചെയ്യുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം മഴ ശക്തമായതിനാൽ രണ്ട് ദിവസമായി സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ വീടുകളെല്ലാം കടലാക്രമണ ഭീതിയിലാണുള്ളത്.

സാഹിത്യ അക്കാദമി പുസ്‌തകത്തിലെ സർക്കാർ പരസ്യം : സാഹിത്യ അക്കാദമി പുസ്‌തകത്തിൽ രണ്ടാം പിണറായി സർക്കാരിന്‍റെ പരസ്യം നൽകിയ വിഷയത്തിൽ, അത് സർക്കാരിന്‍റെ നയമല്ലെന്നും സാഹിത്യ അക്കാദമിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അക്കാദമിയുടെ വിശദീകരണം ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.