തിരുവനന്തപുരം: ബിജെപിയെ പിന്തുണയ്ക്കുന്ന ക്രൈസ്‌തവ പാർട്ടി രൂപീകരണ നീക്കത്തെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. നാട്ടിൽ സൈക്കിൾ പോലും വാടകയ്ക്ക് കിട്ടാത്തവനോടൊപ്പം ഇറങ്ങിയിട്ട് എന്ത് കാര്യമെന്ന് മന്ത്രി ചോദിച്ചു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും ഒരു രാഷ്ട്രീയ മാറ്റവും കേരളത്തിൽ ഉണ്ടാകില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയത്തെ സ്വാധീനിക്കാനുള്ള ഒന്നും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് ഉന്നത അധികാര സമിതി അംഗവും കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവുമായിരുന്ന ജോണി നെല്ലൂർ ഇന്ന് സ്ഥാനങ്ങളെല്ലാം രാജി വച്ചിരുന്നു.
ക്രൈസ്‌തവരെ സംഘടിപ്പിച്ചുള്ള സെക്കുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നതായും അതിനാലാണ് രാജിവച്ചതെന്ന് വിവരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് മുമ്പ് തന്നെ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു.