തിരുവനന്തപുരം: ശബരിമല റോപ്‌വേ നിര്‍മാണത്തിനു മുന്നോടിയായി സമര്‍പ്പിച്ച പരിസ്ഥിതി പഠന റിപോര്‍ട്ട് വനം വകുപ്പിന്‍റെ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 2021 ജൂലൈ ഒമ്പതിന് സെക്രട്ടറി തല യോഗം ചേര്‍ന്നിരുന്നു. റോപ്‌വേ അംഗീകാരം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, അംഗീകാരം ലഭ്യമാക്കുക, നിര്‍മാണ കമ്പനിയുമായി ചര്‍ച്ച നടത്തുക എന്നീ കാര്യങ്ങള്‍ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു.
എയിറ്റീന്‍ത് സ്റ്റെപ്പ് ദാമോദര്‍വാലി കാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് റവന്യു ഷെയര്‍ അടിസ്ഥാനത്തിലാണ് നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ളത്. കരാര്‍ പ്രകാരം റോപ്‌വേ നിര്‍മാണത്തിനും 15 വര്‍ഷത്തെ നടത്തിപ്പിനുമാണ് കമ്പനിയെ ചുമതലപ്പെടുത്തിയത്. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് ദേവസ്വം വനം ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിച്ചെന്ന് ഡോ. സുജിത് വിജയന്‍പിള്ള, എം.എം മണി, കെ പ്രേംകുമാര്‍, ഒ.എസ് അംബിക എന്നിവരെ ദേവസ്വം മന്ത്രി രേഖാമൂലം അറിയിച്ചു.
ASLO READ: ടിഒ സൂരജിന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി