തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗക്കാരെ വികസന മുഖ്യധാരയിലെത്തിക്കുവാൻ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതായി പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ.
എസ്‌സി-എസിടിക്കാരെ വികസന മുഖ്യധാരയിലെത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ.ബാലന്‍ ഭൂരഹിതർക്ക് ഭൂമിയും വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയും വിദ്യാഭ്യാസ പുരോഗതിക്കായി വിവിധ പദ്ധതികളും നടപ്പിലാക്കി വരുന്നു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർഥികളുടെ ലംപ്‌സം ഗ്രാന്‍റും സ്റ്റൈപ്പന്‍റും 50 ശതമാനം വർദ്ധിപ്പിച്ചതായി മന്ത്രി അറിയിച്ചു. നൈപുണ്യ വികസന പരിശീലനവും തൊഴിലും ഐടികളിൽ നിന്നും പാസായ ഈ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് സ്കിൽ ഡെവലപ്മെന്‍റ് പരിശീലനത്തിലൂടെയും ജോബ് ഫെയർ മുഖേനയും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ഉറപ്പാക്കിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. കെ. കുഞ്ഞിരാമൻ, എസ്. ശര്‍മ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ലിംഗനീതിയും വനിതാ ക്ഷേമവും കടാശ്വാസ നടപടികളും സർക്കാർ പട്ടിക വിഭാഗങ്ങൾക്കായി നടപ്പിലാക്കി വരുന്നു. പട്ടികജാതിക്കാരുടെ വിവാഹ ധനസഹായം 50,000 രൂപയിൽ നിന്നും 75,000 രൂപയായി വർദ്ധിപ്പിച്ചതായും മന്ത്രി മറുപടി നൽകി. സംസ്ഥാന സർക്കാരുകൾ സംവരണ തത്വം പാലിക്കാൻ ബാധ്യസ്ഥരല്ലെന്ന സുപ്രീം കോടതിയുടെ വിധി പഠന വിധേയമാക്കിയോ എന്ന ചോദ്യത്തിന് ഭരണ ഘടനയുടെ 16/4 അനുച്ഛേദത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകി വരുന്നത് എന്ന് മന്ത്രി മറുപടി നൽകി.