ETV Bharat / state

വഴി മുടക്കുന്നവരെ തിരുത്തും, വഴി തുറക്കുന്നവരെ പ്രോത്സാഹിപ്പിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിയമസഭയില്‍

ആഭ്യന്തര-വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി സഭയെ അറിയിച്ചു.

author img

By

Published : Mar 14, 2022, 11:06 AM IST

Updated : Mar 14, 2022, 11:27 AM IST

Minister Muhammed Riyas  Kerala Assembly session  Tourism department kerala  mla anvar sadik  മന്ത്രി മുഹമ്മദ്‌ റിയാസ്‌  കേരള ടൂറിസം  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഹമ്മദ്‌ റിയാസ്‌
വഴി മുടക്കുന്നവരെ തിരുത്തും, വഴി തുറക്കുന്നവരെ പ്രോത്സാഹിപ്പിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിയമസഭയില്‍

തിരുവനന്തപുരം: വഴിമുടക്കികളായ ഉദ്യോഗസ്ഥരെ തിരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ടൂറിസം വകുപ്പിൽ വഴിമുടക്കുന്നവരും വഴി നന്നായി തുറന്നുവിടുന്നവരുമുണ്ട്. വഴി തുറക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം. എന്നാല്‍ വഴിമുടക്കുന്നവരെ തിരുത്തി വഴി തുറക്കുന്നവരുടെ ചേരിയിലാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സാങ്കേതികത പറഞ്ഞ് പദ്ധതികൾ മുടക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആഭ്യന്തര-വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി സഭയെ അറിയിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തലത്തിൽ ഡെസ്റ്റിനേഷൻ ചലഞ്ച് നടത്തുന്നുണ്ട്. തലശ്ശേരി, മുസിരിസ്, ആലപ്പുഴ, പൈതൃക പദ്ധതികൾ നടപ്പാക്കും. ട്രാവൻകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ പ്രവർത്തനമാരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹോം സ്റ്റേകളും വെഡിങ് ടൂറിസവും മാർക്കറ്റ് ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കും. കേരളം സുരക്ഷിതമാണെന്ന സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. എല്ലാ കാമ്പസുകളിലും ടൂറിസം ക്ലബുകൾ സംഘടിപ്പിക്കും. സോഷ്യൽ മീഡിയയിൽ ആരാധകരുള്ള സെലിബ്രിറ്റീസിനെ ഉപയോഗിച്ച് ഫെമിലിയറൈസേഷൻ ടൂർ സംഘടിപ്പിക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Also Read: ചിന്തയ്ക്ക് മറുപടിയുമായി നവയുഗം; 'ലേഖനം ഹിമാലയൻ മണ്ടത്തരം', ഇ.എം.എസിനും വിമർശനം

Last Updated : Mar 14, 2022, 11:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.