ETV Bharat / state

കരാറുകാരെ ഭയം, കുഴിയടയ്ക്കുന്നില്ല: ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ് - പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കരാറുകാരെ കൊണ്ട് ദേശീയപാതയിലെ കുഴികള്‍ അടയ്‌പ്പിക്കാനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെ അതോറിറ്റി ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി കുറ്റപ്പെടുത്തി. നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം

Minister Muhammed Riyas about National Highways Authority  Minister Muhammed Riyas  PWD Minister Muhammed Riyas  മന്ത്രി മുഹമ്മദ് റിയാസ്  പൊതുമരാമത്ത് മന്ത്രി  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
കരാറുകാരെ ഭയം, ദേശീയപാതയിലെ കുഴിയടയ്ക്കാ‌ന്‍ നടപടി സ്വീകരിക്കുന്നില്ല ; അതോറിറ്റിയെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
author img

By

Published : Aug 7, 2022, 12:58 PM IST

തിരുവനന്തപുരം: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാ‌ന്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചു. ദേശീയപാത അതോറിറ്റി കാരാറുകാരെ ഭയക്കുകയാണ്.

കരാറുകാരെക്കൊണ്ട് കുഴികള്‍ അടപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. ദേശീയപാതയിലെ പ്രശ്‌നത്തിന് പൊതുമാരാമത്തിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിലാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.