ETV Bharat / state

Minister Mb Rajesh On Waste Management : 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികൾ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം : മന്ത്രി എംബി രാജേഷ്

Waste Management In Events : 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ ഫീസ് അടച്ച് മാലിന്യ സംസ്‌കരണത്തിന് സഹകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

Mb rajesh  Mb rajesh On Waste Management  Waste Management In Events  Events with more than 100 people should reported  Waste Management ACTION  മാലിന്യ സംസ്‌കരണത്തിന് നടപടി  മാലിന്യ സംസ്‌കരണം  നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ  മാലിന്യ സംസ്‌കരണത്തിന് ഫീസ്  മന്ത്രി എം ബി രാജേഷ്
Minister Mb Rajesh On Waste Management
author img

By ETV Bharat Kerala Team

Published : Oct 12, 2023, 2:30 PM IST

Updated : Oct 12, 2023, 5:40 PM IST

മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട്

തിരുവനന്തപുരം : സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് (Waste Management) കടുത്ത നടപടികൾ പ്രഖ്യാപിച്ച് മന്ത്രി എം ബി രാജേഷ് (Minister M B Rajesh). സംസ്ഥാനത്ത് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കണമെന്നും മാലിന്യ സംസ്‌കരണത്തിന് നിശ്ചയിച്ച ഫീസ് അടയ്‌ക്കണമെന്നും മന്ത്രി അറിയിച്ചു. രാഷ്‌ട്രീയ പാർട്ടികളുടേതടക്കമുള്ള പരിപാടികൾ മൂന്ന് ദിവസം മുൻപെങ്കിലും തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണമെന്നും ഫീസ് നൽകി ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികൾക്കോ മാലിന്യം ശേഖരിക്കുന്നവർക്കോ അത് കൈമാറണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള പിഴയും ശിക്ഷയുമായും ബന്ധപ്പെട്ട 2023ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനന്‍സും 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒര്‍ഡിനന്‍സും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. മാലിന്യം സൃഷ്‌ടിക്കുന്നവർ യൂസർ ഫീസ് നൽകുന്ന കാര്യത്തിൽ വീഴ്‌ച വരുത്തിയാൽ പ്രതിമാസം 50 ശതമാനം പിഴയോടുകൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കും. വസ്‌തു നികുതിയോടൊപ്പം യൂസർ ഫീസ് പിരിക്കും.

യൂസർ ഫീസ് നൽകാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനം നിഷേധിക്കും. യൂസർ ഫീസിൽ ഇളവ് വേണ്ടവരുടെ എണ്ണം 10 ശതമാനത്തിൽ കൂടാൻ പാടില്ല. അംഗണവാടികൾ ഒഴികെ എല്ലാ ഘടക സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ചെറുമാലിന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കണം. എല്ലാ വാർഡുകളിലും ഒരു ചെറുമാലിന്യ സംഭരണ കേന്ദ്രമെങ്കിലും സ്ഥാപിക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിന് ആവശ്യമായ ഇടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കും.

എല്ലാ നഗരങ്ങളിലും പ്രധാന റോഡുകളിലും 500 മീറ്റർ ഇടവിട്ട് നിരീക്ഷണ സംവിധാനത്തോടെ അജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കും. പൊതു പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും മൈതാനങ്ങളിലും ഹാളുകളിലും അവയുടെ വിസ്‌തീർണം അനുസരിച്ച് മാലിന്യ സംഭരണ കേന്ദ്രങ്ങളും ബിന്നുകളും സ്ഥാപിക്കണം. ഒക്‌ടോബർ മാസത്തിൽ മാലിന്യ ഉത്‌പാദകരുടെ നിയമലംഘനം പിടികൂടുന്നതിന് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പ്രത്യേക ഡ്രൈവ് നടത്തും.

പന്നി ഫാമുകൾക്ക് ഭക്ഷണാവശിഷ്‌ടങ്ങളും കോഴി മാലിന്യവും ശേഖരിക്കാൻ നിയമാനുസൃതമായ സംവിധാനം ഉണ്ടാക്കുമെന്നും എന്നാൽ പന്നി ഫാമിന്‍റെ മറവിൽ മാലിന്യങ്ങൾ വൻതോതിൽ പൊതുസ്ഥലങ്ങളിൽ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മാലിന്യ സംസ്‌കരണ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഈടാക്കുന്ന പിഴ തുക ഉപയോഗിച്ച് മാലിന്യ സംസ്‌കരണ ഫണ്ട്‌ രൂപീകരിക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാകും ഈ ഫണ്ട് ഉപയോഗിക്കുക.

മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരെ അറിയിക്കുന്നവർക്ക് പരിതോഷികം നൽകാനും തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും മാലിന്യ സംസ്‌കരണത്തിൽ ഇളവുണ്ടാകില്ല. കടകളുടെ പരിസരം കടയുടമകൾ വൃത്തിയായി സൂക്ഷിക്കണം. മാലിന്യ നീക്കത്തിനുള്ള വാഹന സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. അപ്പാർട്‌മെന്‍റുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ഏജൻസികൾ ശേഖരിക്കുന്ന മാലിന്യം വഴിയിൽ തള്ളുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ഹരിതകർമ്മ സേന സംരംഭക കൂട്ടായ്‌മയിലെ അംഗങ്ങൾക്ക് 1000 രൂപ നിരക്കിൽ വേതനം ഉറപ്പ് വരുത്താൻ തീരുമാനിച്ചു. ഇവർ എല്ലാ വീടുകളും മാസത്തിൽ ഒരിക്കൽ സന്ദർശിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. മാലിന്യമുക്ത നവ കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടന്നുവെന്നും മന്ത്രി പറഞ്ഞു. പിഴ ചുമത്തുന്നതിൽ ഗണ്യമായ വർധനവ് ഉണ്ടായി. എല്ലാ ജില്ലകളിലും എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്.

പൊതുസ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ഫലപ്രദമായ പ്രവർത്തനം മാലിന്യ സംസ്‌കരണത്തിൽ നടന്നു. ഹരിത കർമ സേന വഴിയുള്ള വാതിൽപ്പടി ശേഖരണത്തിൽ വർധനവ് ഉണ്ടായി. തൊഴിലും വരുമാനവും സൃഷ്‌ടിക്കുന്ന വ്യവസായമായി വേസ്റ്റ് മാനേജ്‌മെന്‍റിനെ മാറ്റും. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്‌ക്ക് 1000 കോടി രൂപ നൽകാൻ ഇതിന് കഴിയും. സ്‌ക്രാപ്പ് നയത്തിന് സർക്കാർ രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.

പുതിയ ഓർഡിനൻസ് പ്രകാരം പിഴകൾ ഇങ്ങനെ:

  • പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാൽ 1000 മുതൽ 50000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ ശിക്ഷയും ലഭിക്കാം.
  • വിസർജ്യം, ചവർ എന്നിവ ജലാശയങ്ങളിൽ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10000 മുതൽ 50000 രൂപയും ഒരു വർഷം വരെ തടവും ലഭിക്കും. ജാമ്യമില്ലാത്ത കുറ്റമാണ് ഇത്.
  • ജൈവ-അജൈവ മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾക്കോ ഏജൻസികൾക്കോ വേർതിരിച്ച് നൽകിയില്ലെങ്കിൽ 1000 രൂപ മുതൽ 10000 രൂപ വരെയാണ് പിഴ.
  • സർക്കാർ നിർദേശം പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കും പിഴ ചുമത്തും. 1000 മുതൽ 10000 രൂപ വരെയാണ് പിഴ ഈടാക്കുക.
  • വാണിജ്യ സ്ഥാപന പരിസരങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്‌താൽ 5000 രൂപയാണ് പിഴ.
  • മലിനജലം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും ഒഴുക്കി വിട്ടാൽ 5000 മുതൽ 50000 രൂപയും പിഴ ഈടാക്കും.

ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണത്തിലും പ്രതികരണം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസിനെതിരെ ഉയര്‍ന്ന നിയമന കോഴ ആരോപണത്തെപ്പറ്റിയും മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. സർക്കാരിനെതിരെ വ്യാജ വാർത്തകൾ വരുന്നതായും രണ്ടാം പിണറായി സർക്കാരിനെതിരായ വ്യാജ ആരോപണങ്ങളുടെ അനാഥ ജഡങ്ങൾ സമൂഹത്തിൽ ഒഴുകിനടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അനാഥ ജഡങ്ങൾ മാധ്യമങ്ങൾ പേറുന്നു. അവ ഉചിതമായി കുഴിച്ചുമൂടാനുള്ള ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

Last Updated : Oct 12, 2023, 5:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.