ETV Bharat / state

'ലഹരി മാഫിയക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷം രാഷ്‌ട്രീയം കാണരുത്, നിലപാട് പുനപരിശോധിക്കണം': മന്ത്രി എം ബി രാജേഷ്

ഏത് രാഷ്‌ട്രീയ ബന്ധമുണ്ടെങ്കിലും ലഹരി മാഫിയകളെ സർക്കാർ ഉരുക്ക് മുഷ്‌ടി കൊണ്ട് നേരിടുമെന്നും പ്രതിപക്ഷം ഇപ്പോഴത്തെ വില കുറഞ്ഞ രാഷ്‌ട്രീയ കളി അവസാനിപ്പിക്കണമന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു

Minister MB Rajesh about Drug mafia  Minister MB Rajesh criticized Opposition  Drug mafia  Minister MB Rajesh  Opposition on Drug mafia  മന്ത്രി എം ബി രാജേഷ്  എക്സൈസ് മന്ത്രി എം ബി രാജേഷ്  എസ്എഫ്ഐ  കെഎസ്‌യു  എംഎസ്എഫ്
എം ബി രാജേഷ് പ്രതികരിക്കുന്നു
author img

By

Published : Dec 9, 2022, 1:38 PM IST

തിരുവനന്തപുരം: ലഹരി മാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം സങ്കുചിതമായ രാഷ്‌ട്രീയം കാണരുതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. അമ്പരപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ നിയമസഭയിലെ പ്രതികരണം. ലഹരിക്കെതിരായ പോരാട്ടത്തെ ദുർബലമാക്കുന്ന ഇത്തരം നടപടികൾ മാഫിയയെ സന്തോഷിപ്പിക്കുകയാണ്.

എം ബി രാജേഷ് പ്രതികരിക്കുന്നു

ലഹരിയിലെ രാഷ്‌ട്രീയ ഇടപെടലുകൾ പറഞ്ഞപ്പോൾ മേപ്പാടി സംഭവം പ്രതിപക്ഷം ബോധപൂർവം പറഞ്ഞില്ല. അത് ഓർമപ്പെടുത്തുകയാണ് ചെയ്‌തത്. എസ്എഫ്ഐ നേതാവായ അപർണയെ ആക്രമിച്ച കേസിൽ പ്രതികൾ കെഎസ്‌യു നേതാവായ അതുലും എംഎസ്എഫ് നേതാവായ രസിലിനുമാണ്. ഇതിൽ അതുൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഏത് രാഷ്‌ട്രീയ ബന്ധമുണ്ടെങ്കിലും ഇത്തരം മാഫിയകളെ സർക്കാർ ഉരുക്ക് മുഷ്‌ടി കൊണ്ട് നേരിടുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇപ്പോഴത്തെ വില കുറഞ്ഞ രാഷ്‌ട്രീയ കളി അവസാനിപ്പിക്കണം. നിലപാട് പുനപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.