ETV Bharat / state

മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് മന്ത്രി കെ.ടി ജലീൽ

ഇല്ലാക്കഥകൾ എഴുതിയാലും പകലിനെ ഇരുട്ടാക്കാനാകില്ലെന്ന് കെ.ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

author img

By

Published : Sep 13, 2020, 12:18 PM IST

തിരുവനന്തപുരം  മന്ത്രി കെ.ടി ജലീൽ  മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ചു  Minister KT Jaleel slams at media  thiruvananthapuram  minister jaleel  ed  enforcement directorate  gold case
മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി കെ.ടി ജലീൽ. കെട്ടുകഥകളും നുണപ്രചാരണങ്ങളും നടത്തുന്ന മാധ്യമങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താൻ താൽപര്യമില്ലെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

"കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് നിജസ്ഥിതി വെളുപ്പെടുത്താൻ തനിക്ക് മനസില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാക്കഥകൾ എഴുതാം." അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാകില്ലെന്നും ജലീലിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു. "ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹകരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്‍റെ ആഘാതം അവർക്ക് ജീവനുള്ള കാലത്തോളം മറക്കാൻ കഴിയില്ല. മാധ്യമങ്ങൾ നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നു എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ നടക്കുന്ന"തെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള മറുപടി മന്ത്രി പോസ്റ്റിൽ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.