ETV Bharat / state

കേന്ദ്രത്തിന് പിന്നാലെ കേരളവും ; പെട്രോള്‍ നികുതി 2.41 രൂപയും ഡീസലിന്‍റേത് 1.36 രൂപയും കുറയ്‌ക്കും - കേരളം ഇന്ധന വില

ഇന്ധന വില കുറച്ചുകൊണ്ടുളള കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് പിന്നാലെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചത്

petrol diesel price in kerala  kerala fuel price  minister kn balagopal  kerala petrol diesel price  കേരളം പെട്രോള്‍ ഡീസല്‍ വില കുറയ്‌ക്കും  കെഎന്‍ ബാലഗോപാല്‍  കേരളം ഇന്ധന വില  പെട്രോള്‍ ഡീസല്‍ വില കേരളം
കേന്ദ്രത്തിന് പിന്നാലെ കേരളവും ഇന്ധന വില കുറയ്‌ക്കും: മന്ത്രി കെഎന്‍ ബാലഗോപാല്‍
author img

By

Published : May 21, 2022, 11:02 PM IST

തിരുവനന്തപുരം : കേന്ദ്രത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കേരളവും പെട്രോള്‍-ഡീസല്‍ വില കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എക്സൈസ് തീരുവ കുറച്ചത് അറിയിച്ചുളള കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍റെ അറിയിപ്പിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാനവും ഇന്ധന വില കുറയ്‌ക്കുമെന്ന വിവരം മന്ത്രി അറിയിച്ചത്.

പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയത് സ്വാഗതാർഹമാണെന്നും ധനമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു

petrol diesel price in kerala  kerala fuel price  minister kn balagopal  kerala petrol diesel price  കേരളം പെട്രോള്‍ ഡീസല്‍ വില കുറയ്‌ക്കും  കെഎന്‍ ബാലഗോപാല്‍  കേരളം ഇന്ധന വില  പെട്രോള്‍ ഡീസല്‍ വില കേരളം
ഇന്ധല വില കുറച്ച കേന്ദ്ര പ്രഖ്യാപനത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ പ്രതികരണം

ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. പെട്രോളിന്‍റെ എക്‌സൈസ് തീരുവയില്‍ ഏട്ട് രൂപയും ഡീസലിന്‍റേതില്‍ ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് ഏഴ് രൂപയും കുറയും. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10 രൂപ 40 പൈസയും, ഡീസലിന് 7 രൂപ 37 പൈസയും കുറയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.