ETV Bharat / state

മന്ത്രി കെ.ടി. ജലീൽ രാജി വയ്‌ക്കേണ്ട ആവശ്യമില്ല: കാനം രാജേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ.

Minister K T Jalil should not resign says Kanam Rajendran  Minister K T Jalil  മന്ത്രി കെ. ടി. ജലീൽ  കാനം രാജേന്ദ്രന്‍  Kanam Rajendran  Minister K T Jalil resign
കാനം രാജേന്ദ്രന്‍
author img

By

Published : Sep 21, 2020, 2:58 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നാവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണം തുടങ്ങി ആറുമാസമായിട്ടും സ്വര്‍ണം എവിടെ നിന്നു കൊണ്ടു വന്നു എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. എംബസി ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്യുന്നതിനുള്ള അനുവാദം കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പുവരെ നീളുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ. ടി. ജലീൽ രാജി വയ്‌ക്കേണ്ട ആവശ്യമില്ല: കാനം രാജേന്ദ്രന്‍

അന്വേഷണത്തിന്‍റെ പേരില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് നീക്കം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സര്‍ക്കാരിന്‍റെ പ്രതിച്ഛായ ജനങ്ങളുടെ മനസിലാണെന്നും അത് ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും സാധ്യമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.