തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിന് സമീപം കൊക്കുകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് പ്രാഥമിക നിഗമനം. കൊക്കുകളുടെ കാലിൽ പട്ടം ചുറ്റിയാണ് ചത്തതെന്നാണ് നിലവിലെ നിഗമനമെന്ന് മന്ത്രി കെ.രാജു നിയമസഭയിൽ പറഞ്ഞു.
കൊക്കുകളിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം ലഭ്യമായിട്ടില്ലെന്നും ഫലം ലഭിച്ചാലേ യഥാർഥ കാരണം വ്യക്തമാകൂവെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മുല്ലക്കര രത്നാകരന്‍റെ ചോദ്യത്തിനാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.