ETV Bharat / state

മന്ത്രി കെ. രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ - വട്ടിയൂർക്കാവ് വാർത്ത

വട്ടിയൂര്‍കാവ് സ്വദേശി അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒരാൾ ഓഫിസിലേക്ക് വിളിച്ച് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

Minister K Radhakrishnan  K Radhakrishnan  Radhakrishnan  K Radhakrishnan news  K Radhakrishnan latest news  Minister K Radhakrishnan threatening incident  threatening incident  threatening news  accused arrested  accused arrested news  കെ രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ  രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ  മന്ത്രി കെ രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ വാർത്ത  മന്ത്രി കെ രാധാകൃഷ്‌ണന് ഭീഷണി  കെ രാധാകൃഷ്‌ണന് ഭീഷണി വാർത്ത  മന്ത്രിക്ക് ഭീഷണി  മന്ത്രിക്ക് വധഭീഷണി  മന്ത്രിക്ക് ഭീഷണി വാർത്ത  മന്ത്രിക്ക് വധ ഭീഷണി വാർത്ത  വട്ടിയൂർക്കാവ് വാർത്ത  കന്‍റോൺമെന്‍റ് പൊലീസ് വാർത്ത
മന്ത്രി കെ. രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
author img

By

Published : Jul 14, 2021, 5:25 PM IST

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വട്ടിയൂര്‍കാവ് കാച്ചാണി സ്വദേശി അജിത്തിനെയാണ് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടിക ജാതി വകുപ്പിന്‍റെ കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന ഇയാള്‍ തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പട്ടിക ജാതി ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഫണ്ട് തരപ്പെടുത്തികൊടുക്കാന്‍ കമ്മിഷന്‍ തട്ടുന്ന ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിയ്‌ക്ക് അടക്കം മന്ത്രിയുടെ ഓഫീസ് പരാതി നല്‍കിയിരുന്നു. ഒരാൾ ഓഫിസിലേക്ക് വിളിച്ച് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നടപടികള്‍ കടുപ്പിച്ചതോടെയാണ് തനിക്ക് നേരെ ഭീഷണി ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു.

READ MORE: അഴിമതിക്കെതിരെ നടപടി: മന്ത്രി കെ. രാധാകൃഷ്ണന് ഭീഷണി

പട്ടിക ജാതി വികസന ഡയറക്‌ടറേറ്റിലെ ഇ-ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. തെറ്റായ കാര്യങ്ങൾ നേടിയെടുക്കാൻ പലരും ശ്രമിക്കും. അത് നടപ്പായില്ലെങ്കിൽ പല ഭീഷണികളും വരുമെന്നായിരുന്നു സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.