തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയിൽ. സംഭവത്തെ കുറിച്ച് വിജിലന്‍സ് സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്ട്‌വെയർ ദുരുപയോഗ സാധ്യത ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ സീനിയർ ക്ലർക്കുമാരായ രാഹുല്‍, പൂര്‍ണിമ ബി.പി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേടുകളില്‍ പങ്കുണ്ടെന്നു കരുതുന്ന മൂന്ന് എസ്.സി, എസ്.ടി പ്രമോട്ടര്‍മാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Also read: ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍