ETV Bharat / state

'കിഫ്‌ബി പദ്ധതി ബജറ്റില്‍ പരിഗണിക്കില്ല, സംസ്ഥാനത്ത് നികുതി പരിഷ്‌കാരം ഉണ്ടാകും': കെ എൻ ബാലഗോപാൽ - latest news in kerala

സംസ്ഥാന ബജറ്റില്‍ കിഫ്‌ബി പദ്ധതികള്‍ പരിഗണിക്കാറില്ലെന്ന് ധനമന്ത്രി. ഒന്നര വര്‍ഷത്തിനിടെ കിഫ്‌ബി പാസാക്കിയത് 18,000 കോടി രൂപയുടെ ബില്ലുകള്‍. ജിഎസ്‌ടി വകുപ്പ് പുനസംഘടന പ്രഖ്യാപനം ജനുവരി 19ന് ഉണ്ടാകുമെന്നും കെഎൻ ബാലഗോപാല്‍.

Minister K N Balagopal talk about Tax  കിഫ്‌ബി പദ്ധതി ബജറ്റില്‍ പരിഗണിക്കില്ല  സംസ്ഥാനത്ത് നികുതി പരിഷ്‌കാരം ഉണ്ടാകും  കെ എൻ ബാലഗോപാൽ  ധനമന്ത്രി  കിഫ്‌ബി  ജിഎസ്‌ടി വകുപ്പ്  ജിഎസ്‌ടി വകുപ്പ് പുനസംഘടന  ജിഎസ്‌ടി വകുപ്പ് പുനസംഘടന പ്രഖ്യാപനം ജനുവരി 19ന്  കിഫ്ബി പദ്ധതികൾ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  Minister K N Balagopal talk about Kifbi and Tax
മന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
author img

By

Published : Jan 17, 2023, 8:33 PM IST

മന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: കിഫ്‌ബി പദ്ധതി നിർദേശങ്ങൾ വേണ്ടെന്ന് എംഎൽഎമാർക്ക് കത്തയച്ചത് ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടാതിരിക്കാനെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ്‌ തയ്യാറാക്കുമ്പോൾ കിഫ്ബി പദ്ധതികൾ പരിഗണിക്കാറില്ല. ബജറ്റിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ നിർദേശിക്കാനായി എംഎൽഎമാർക്ക്‌ അയക്കുന്ന കത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. മുൻവർഷങ്ങളിലും ഇതേ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാർക്ക്‌ അയച്ച കത്തിന്‍റെ പേരിൽ കിഫ്‌ബി കുഴപ്പത്തിൽ എന്ന്‌ പ്രചരിപ്പിക്കുന്നത്‌ ശരിയായ നടപടിയല്ല. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 18,000 കോടി രൂപയുടെ ബില്ലുകൾ കിഫ്‌ബിയിൽ പാസാക്കിയിട്ടുണ്ട്‌. കൃത്യമായ പദ്ധതി പുരോഗതിയുമുണ്ട്‌. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്‌ബിയ്‌ക്ക്‌ ആവശ്യമായ ഫണ്ട്‌ ഉറപ്പാക്കിയിട്ടുണ്ട്. കിഫ്‌ബി സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്‍റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തി, കടമെടുക്കുന്നത്‌ വൻതോതിൽ വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം സംസ്ഥാനത്തെ ഗൗരവമായി ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും വികസന ക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന പ്രതിസന്ധിയില്ല.

കേരള സമ്പദ്‌ഘടന വളർച്ചയിലാണ്‌. ആഭ്യന്തര മൊത്ത ഉൽപാദന വളർച്ച നിലവിലെ വിലയിൽ 17 ശതമാനമാണ്‌. ഇത്‌ വലിയ വളർച്ച നിരക്കാണ്. ആളോഹരി വരുമാനം ഏതാണ്ട്‌ 3 ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി നികുതി ഭരണ സംവിധാനം സമഗ്രമായി കേരളത്തിൽ പുനഃസംഘടിപ്പിക്കപ്പെടുകയാണെന്നും മന്ത്രി അറിയിച്ചു. ടാക്‌സ് പേയർ സർവീസസ്, ഓഡിറ്റ്, ഇന്‍റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്‍റ് എന്നിങ്ങനെ മൂന്ന് ശ്രേണിയിലായി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടും. പരാതി ഒഴിവാക്കി സുതാര്യമായും ശാസ്‌ത്രീയമായും കാര്യക്ഷമമായും നികുതി നിർണയിക്കാൻ കഴിയുന്ന തരത്തിലാണ് പുനസംഘടന.

ഇത് കേരളത്തിൻ്റെ നികുതി വരുമാനം വർധിപ്പിക്കുമെന്നാണ് ധന വകുപ്പിൻ്റെ പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുനഃസംഘടനയുടെ ഓദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.