തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ പ്രകൃതി സൗഹൃദമാക്കാൻ പുതിയ ഉല്‍പന്നങ്ങളുമായി സംസ്ഥാന ബാംബൂ വികസന കോർപറേഷൻ. ഈറ്റ, മുള എന്നിവയിൽ നിന്നും നിർമിക്കുന്ന ഫയൽ പാഡ്, ഫയൽ ട്രേ, പെൻ സ്റ്റാൻഡ്, വേസ്റ്റ് ബിൻ തുടങ്ങിയ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ഇത്തരം വസ്‌തുക്കൾ ഉപയോഗിക്കാനാണ് ആലോചന. പ്രകൃതി സൗഹൃദ ഓഫീസ് സ്റ്റേഷനറി ഉല്‍പന്നങ്ങളുടെ വിതരണ ഉദ്‌ഘാടനം മന്ത്രി ഇ.പി.ജയരാജൻ തിരുവനന്തപുരത്ത് നിർവഹിച്ചു. പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളിലുള്ള ധാരാളം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.