ETV Bharat / state

ആര്യങ്കാവിൽ പിടിച്ച പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടായിരുന്നു, പരിശോധനയിലും നിയമനടപടിയിലും ക്ഷീരവകുപ്പിന് അധികാരം വേണം : ചിഞ്ചുറാണി - ചിഞ്ചു റാണി

ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താന്‍ കഴിയാതിരുന്നത് പരിശോധന വൈകിയതിനാലെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍

Minister Chinchu Rani  Minister Chinchu Rani on aryankau adulterated milk  aryankau adulterated milk  niyamasabha kerala  ആര്യങ്കാവിൽ പിടിച്ച പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ്  ക്ഷീര വികസന മന്ത്രി ചിഞ്ചു റാണി  ചിഞ്ചു റാണി  കേരള നിയമ സഭ
ആര്യങ്കാവിൽ പിടിച്ച പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടായിരുന്നു
author img

By

Published : Mar 15, 2023, 11:52 AM IST

Updated : Mar 15, 2023, 12:08 PM IST

മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം : ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടായിരുന്നുവെന്നും കാലിത്തീറ്റയിലെ മായം തടയാൻ ബില്‍ കൊണ്ടുവന്നിരുന്നുവെന്നും ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി. നിയമ സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് പ്രതികരണം. 12 മണിക്കൂറിനുശേഷം വീണ്ടും പരിശോധിച്ചത് കൊണ്ടാണ് പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താൻ സാധിക്കാതിരുന്നത്.

പരിശോധനയിലും നിയമനടപടിയിലും ക്ഷീരവകുപ്പിന് കൂടി അധികാരം വേണം. കാലിത്തീറ്റയിലെ മായം തടയാൻ നിയമം നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കാലിത്തീറ്റയിലെ മായത്തില്‍ കര്‍ശന നടപടി : സംസ്ഥാനത്ത് കാലിത്തീറ്റയിലെ മായം കാരണം പശുക്കൾ ചത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മായം ചേർത്ത കാലിത്തീറ്റകള്‍ കേരളത്തിൽ കൊണ്ടുവന്നുവെന്ന് മനസിലായാൽ കർശന നടപടിയുണ്ടാകും. ഇവർക്കുനേരെ കർശന ശിക്ഷാനടപടികൾ ഉൾപ്പടെ നല്‍കാന്‍ കഴിയുന്ന തരത്തിലാകും നിയമം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ഉടമകൾക്ക് നഷ്‌ടപരിഹാരം : വേനൽ എത്തുമ്പോൾ കന്നുകാലികൾക്ക് ഉണ്ടാകുന്ന ചർമമുഴ പ്രതിരോധിക്കാൻ മരുന്നുകൾ മൃഗാശുപത്രികൾ വഴി വിതരണം ചെയ്യാനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കും. പ്രായം കുറഞ്ഞ പശുവിന് പതിനാറായിരം രൂപയും, പശുക്കുട്ടിക്ക് 5,000 രൂപയും വീതം നൽകും.

മറുപടി നല്‍കാതെ കേന്ദ്രം : നിലവിൽ ക്ഷീര കർഷകർ തൊഴിലുറപ്പ് പദ്ധതിയിലില്ല. ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

കേന്ദ്രത്തിൽ നിന്നും അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാര്‍ കൂടി ഇക്കാര്യത്തിൽ സമ്മർദം ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക് പ്രചാരം നല്‍കാന്‍ ഉദ്ദേശിച്ച് സ്കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കും. പിടിഎയുടെ സഹകരണത്തോടെ ഇത് സ്കൂളുകളിൽ നടപ്പിലാക്കുമെന്നും അവര്‍ വ്യക്തമാക്കി.

നിയമസഭയിൽ പിവി അൻവർ, പി മമ്മിക്കുട്ടി, പിപി ചിത്തരഞ്ജന്‍, കെകെ രാമചന്ദ്രൻ, പി ബാലചന്ദ്രൻ, ഇകെ വിജയൻ, സികെ ആശ, ഇടി ടൈസൺ മാസ്റ്റർ എന്നിവരുടെ ചോദ്യങ്ങളോടാണ് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചത്.

ALSO READ: വിഴിഞ്ഞം തുറമുഖം : 'ആരുമായും ചര്‍ച്ചയ്‌ക്ക് തയ്യാര്‍, പദ്ധതി വൈകാന്‍ പാടില്ല': അഹമ്മദ് ദേവർകോവിൽ

കഴിഞ്ഞ ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാൽ ആര്യങ്കാവിൽ പിടിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മായം കലർത്തിയ പാൽ കേരളത്തിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പാലില്‍ മായമില്ലെന്ന ഫലമാണ് കിട്ടിയത്. ആരോഗ്യ വകുപ്പിന്‍റെ പരിശോധന വൈകിയതിനാലാണ് ഫലം വിപരീതമായതെന്ന് മന്ത്രി ചിഞ്ചു റാണി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിനെതിരെ ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചതോടെ സംഭവം വിവാദമാവുകയും ചെയ്‌തിരുന്നു.

Last Updated : Mar 15, 2023, 12:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.