തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെ പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഗതാഗത മന്ത്രി ആന്‍റണി രാജു. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി പറഞ്ഞപ്പോഴായിരുന്നു ചോദ്യം. സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളിലെ സാഹചര്യം അറിയില്ലെന്നും തലസ്ഥാനത്തെ സമ്മേളനം കഴിഞ്ഞതിനാൽ വിവാദമാക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ
ആലപ്പുഴ, കാസർകോട്, തൃശൂർ സമ്മേളനങ്ങളാണ് നടക്കാനുള്ളത്. അതേസമയം തിരുവനന്തപുരത്തെ സാഹചര്യം ജില്ലയിലെ മന്ത്രിമാർ വിലയിരിത്തുന്നുണ്ടെന്നും മന്ത്രിവ്യക്തമാക്കി. സംസ്ഥാനത്ത് എ,ബി,സി എന്ന 3 കാറ്റഗറിയിലാണ് രോഗികളെ തരംതിരിക്കുന്നത്.
സി വിഭാഗത്തിൽ തീവ്ര പ്രപരിചരണം ആവശ്യമാണ്. ബി-യിൽ ആശുപത്രിവാസവും വേണം. എ കാറ്റഗറിയിൽ ഹോം ഐസൊലേഷൻ മതിയാകും. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.