ETV Bharat / state

സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്ര നിയമം കൊണ്ടുവരും: മന്ത്രി എ.കെ.ബാലൻ - ഷെയിൻ നിഗം

സിനിമ സെറ്റിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് നിർമാതാക്കളും അറിയിച്ചു

minister ak balan  film industry  സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ  മന്ത്രി എ.കെ.ബാലൻ  ഷെയിൻ നിഗം
മന്ത്രി എ.കെ.ബാലൻ
author img

By

Published : Nov 30, 2019, 9:57 PM IST

Updated : Nov 30, 2019, 10:31 PM IST

തിരുവനന്തപുരം: സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കുന്നതിനായി സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. നിയമത്തിന്‍റെ കരട് തയ്യാറായി വരികയാണ്. സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് എതിരെയുള്ള ചൂഷണം തടയുന്നതിനുള്ള നിയമവും ഉടൻ കൊണ്ടുവരും. അതിനെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്ര നിയമം കൊണ്ടുവരും: മന്ത്രി എ.കെ.ബാലൻ

സിനിമ സെറ്റിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് നിർമാതാക്കളും അറിയിച്ചു. അക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായ ചർച്ച ഇന്ന് ഉണ്ടായില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ മറ്റൊരു യോഗം വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഷെയിൻ നിഗത്തെ വിലക്കിയെന്നത് ശരിയല്ല. തങ്ങളോട് സഹകരിക്കാത്തയാളുമായി സഹകരിക്കേണ്ട എന്ന് മാത്രമാണ് തീരുമാനിച്ചത്. രണ്ട് സിനിമകളുടെയും നഷ്ടപരിഹാരം നൽകിയാൽ ഷെയിനിനെ സിനിമകളിൽ സഹകരിപ്പിക്കണമോ എന്ന് തീരുമാനിക്കുമെന്നും നിർമാതാക്കൾ പറഞ്ഞു.

Intro:സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കുന്നതിനായി സമഗ്രമായ നിയമം കൊണ്ടു വരുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലാൻ. നിയമത്തിന്റെ കരട് തയ്യറായി വരികയാണ്. സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് എതിരെയുള്ള ചൂഷണം തടയുന്നതിനുള്ള നിയമവും ഉടൻ കൊണ്ടു വരും. അതിനെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Body:സിനിമ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് നിർമ്മാതാക്കൾ പരാതി എഴുതി നൽകിയാൽ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

ബൈറ്റ് എ.കെ ബാലൻ മന്ത്രി

സിനിമ സെറ്റിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് നിർമ്മാതാക്കളും അറിയിച്ചു. അക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായ ചർച്ച ഇന്ന് ഉണ്ടായില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ മറ്റൊരു യോഗം വിളിക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു

ബൈറ്റ് എം.രഞ്ജിത്ത് നിർമ്മാതാവ്

ഷെയ്ൻ നിഗത്തെ വിലക്കിയെന്നത് ശരിയല്ല. തങ്ങളോട് സഹകരിക്കാത്തയാളോട് സഹകരിക്കേണ്ട എന്ന് മാത്രമാണ് തീരുമാനിച്ചത്. രണ്ടു സിനിമകളുടെയും നഷ്ടപരിഹാരം നൽകിയാൽ ഷെയ്നെ സിനിമകളിൽ സഹകരിപ്പിക്കണമോ എന്ന് തീരുമാനിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ബൈറ്റ് എം

Conclusion:
Last Updated : Nov 30, 2019, 10:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.