ETV Bharat / state

വാളയാർ പെൺകുട്ടികളുടെ അമ്മയെ രൂക്ഷമായി വിമർശിച്ച് എ.കെ. ബാലൻ - വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത്

അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്‌തിട്ടില്ലെന്നും എ.കെ. ബാലൻ

valayar girls' mother  valayar mother in dharmadom  ak balan against valayar mother  വാളയാർ പെൺകുട്ടികളുടെ അമ്മ  വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത്  വാളയാർ പെൺകുട്ടികളുടെ അമ്മയെ വിമർശിച്ച് എ.കെ. ബാലൻ
വാളയാർ പെൺകുട്ടികളുടെ അമ്മയെ രൂക്ഷമായി വിമർശിച്ച് എ.കെ. ബാലൻ
author img

By

Published : Mar 16, 2021, 9:37 PM IST

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ. ബാലന്‍. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അതുപറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലെന്നും വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്‌തിട്ടില്ല. ഈ വിഷയത്തെ രാഷ്‌ട്രീയമായി നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് സിപിഎം ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തിയുണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ഥിയാകാനുള്ള തീരുമാനം. അവരിപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. അവരുടെ തല മുണ്ഡനം ചെയ്‌തുള്ള സമരം ഉദ്ഘാടനം ചെയ്‌ത ലതിക സുഭാഷ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ പോലുമില്ലെന്നും മന്ത്രി കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.