തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റും കാര്‍ യാത്രക്കാരില്‍ മുന്നിലും പിന്നിലും സീറ്റും ബെല്‍റ്റും നിര്‍ബന്ധമാക്കിയുള്ള ഗതാഗതവകുപ്പിന്റെ ഉത്തരവ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ അപകടമുണ്ടായാല്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ട എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയത്.
ശിക്ഷയ്ക്ക് പകരം ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കാന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. വാഹന പരിശോധനയിലൂടെ സുപ്രീം കോടതി വിധി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇത് സര്ക്കാരിന്റെ ആവശ്യമല്ല ജനങ്ങളുടെ ആവശ്യമാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.