ETV Bharat / state

പിഴപ്പലിശ ഒഴിവാക്കും നിക്ഷേപങ്ങളുടെ പലിശ കൂട്ടും; സഹകരണ നയം വ്യക്തമാക്കി മന്ത്രി വിഎന്‍ വാസവന്‍ - പിഴ പലിശ ഒഴിവാക്കി

Minister Of Cooperation VN Vasavan Press Meet:സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ വർധിപ്പിക്കും, പിഴപലിശ ഒഴിവാക്കി വായ്പകൾ തിരിച്ചടക്കാൻ ജനുവരി 31 വരെ അവസരമുണ്ടെന്നും സഹകരണ മന്ത്രി വി എൻ വാസവൻ

VN Vasavan Press Meet  Cooperation bank  Co Operative bank  സഹകരണ ബാങ്കുകല്‍  പിഴ പലിശ ഒഴിവാക്കി  കേരള സഹകരണ ബാങ്കുകള്‍
Minister Of Cooperation VN Vasavan Press Meet
author img

By ETV Bharat Kerala Team

Published : Jan 3, 2024, 5:27 PM IST

Updated : Jan 3, 2024, 7:26 PM IST

Minister Of Cooperation VN Vasavan Press Meet

തിരുവനന്തപുരം : സഹകരണ ബാങ്കുകളിൽ നിക്ഷേപങ്ങളുടെ പലിശ വർധിക്കുമെന്നും പിഴപലിശ ഒഴിവാക്കി വായ്‌പകള്‍ തിരിച്ചടക്കാൻ ജനുവരി 31 വരെ അവസരമുണ്ടെന്നും സഹകരണ മന്ത്രി വി എൻ വാസവൻ (Minister Of Cooperation VN Vasavan Press Meet ). നവകേരള സദസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിൽ ഏറ്റവും കൂടുതൽ പരാതികൾ പിഴപലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ്. പിഴ പലിശയും പലിശയും ഒഴിവാക്കി മുതൽ തിരികെ അടയ്ക്കാനുള്ള സൗകര്യം ആവശ്യപ്പെട്ട് നിരവധി പരാതികൾ നവകേരള സദസിൽ ലഭിച്ചു. അത് പരിഗണിച്ച് ജനുവരി 31 മുതൽ ഒറ്റത്തവണ തീർപ്പാക്കൽ തുടരും.

പിഴ പലിശ പൂർണമായി ഒഴിവാക്കി പലിശയുടെ അമ്പത് ശതമാനം കുറച്ച് തിരികെ പണമടയ്ക്കാനുള്ള സൗകര്യമാണിത്. പരാതി പരിശോധിച്ച് അതാത് സഹകരണ സ്ഥാപനങ്ങളുടെ തീരുമാനം ഉപരി കമ്മിറ്റി പരിശോധിക്കും ഇതിന്‍റെ അടിസ്ഥാനത്തിലാകും പലിശയിൽ കുറവ് വരുത്തുക. ജനുവരി 10 ന് തിരുവനന്തപുരം സഹകരണ ഭവനിൽ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമാകും. പുതുക്കിയ പലിശ നിരക്ക് അന്ന് മുതൽ നിലവിൽ വരും. ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം. അര മുക്കാൽ ശതമാനം പലിശ വർദ്ധനവാണ് പ്രഖ്യാപിച്ചത്. കേരള ബാങ്കിലെ പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. നിക്ഷേപത്തിൻ്റെ 30% വരെ കറണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം.

സഹകരണ സംഘങ്ങളുടെ നിലവിലെ പലിശ നിരക്ക് - :

15 ദിവസം മുതൽ 45 ദിവസം വരെ 6.00 %

46 ദിവസം മുതൽ 90 ദിവസം വരെ 6.50%

91 ദിവസം മുതൽ 179 ദിവസം വരെ 7.00 %

180 ദിവസം മുതൽ 364 ദിവസം വരെ 7.25%

ഒരു വർഷം മുതൽ രണ്ട് വർഷം വരെ 8.25%

രണ്ടു വർഷത്തിൽ കൂടുതൽ 8%

പുതുക്കിയ പലിശ നിരക്ക് :

15 ദിവസം മുതൽ 45 ദിവസം വരെ 6 %

46 ദിവസം മുതൽ 90 ദിവസം വരെ 6.50%

91 ദിവസം മുതൽ 179 ദിവസം വരെ 7.50 %

180 ദിവസം മുതൽ 364 ദിവസം വരെ 7.75%

ഒരു വർഷം മുതൽ രണ്ട് വർഷം വരെ 9%

രണ്ടു വർഷത്തിൽ കൂടുതൽ 8.75%

Last Updated : Jan 3, 2024, 7:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.