തിരുവനന്തപുരം: രാജ്യാന്തര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയില്‍ മാറാന്‍ ഒരുങ്ങി മില്‍മ. റീ പൊസിഷനിങ് മില്‍മ എന്ന പദ്ധതിയിലൂടെ വമ്പന്‍ ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയില്‍ പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം എന്നിവ മെച്ചപെടുത്തിയാണ് മില്‍മ പരിഷ്‌കരണത്തിന് തയാറെടുക്കുന്നത്. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് എല്ലായിടത്തും ഏകീകൃത ഗുണനിലവാരവും അളവും ഇതിലൂടെ ഉറപ്പു വരുത്തും.
നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ പാല്‍, തൈര്, നെയ്യ്, ഫ്‌ലേവേഡ് മില്‍ക് എന്നീ ഉത്‌പന്നങ്ങളാണ് ഏകീകരിക്കുക. എന്നാല്‍ പരിഷ്‌കരണം കൊണ്ട് വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. കൂടാതെ കനത്ത ചൂട് കാരണം നഷ്‌ടം നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും കെ എസ് മണി പറഞ്ഞു.
മില്‍മ മലബാര്‍ മേഖല യൂണിയനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആറുദിവസം രേഖപ്പെടുത്തിയാല്‍ പശു ഒന്നിന് 140 രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. 25 ദിവസം ഇതേ നില തുടര്‍ന്നാല്‍ 2000 രൂപയാണ് ലഭിക്കുക.
also read: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ
കർഷകർ അടക്കേണ്ട പ്രീമിയം തുകയായ 100 രൂപയില്‍ 50 രൂപ മേഖല യൂണിയന്‍ വഹിക്കും. ചൂട് കാരണം പാല്‍സംഭരണത്തില്‍ കഴിഞ്ഞമാസം അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കെ എസ് മണി വ്യക്തമാക്കി.
ചുട്ട്‌പൊള്ളി കേരളം: സംസ്ഥാനത്ത് തൃശൂർ, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ താപനില 40 ഡിഗ്രി കടന്നിരുന്നു. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രിയ്‌ക്ക് മുകളിലാകുമെന്നും റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിലും ചൂട് വർധിക്കാനാണ് സാധ്യത.
also read: സംസ്ഥാനത്ത് ചൂട് കനക്കും, 6 ജില്ലകളില്‍ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മിൽമ വീൽചെയർ കേന്ദ്രം: മിൽമയുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫെബ്രുവരിയിൽ മിൽമ വീൽചെയർ വിപണന കേന്ദ്രം ആരംഭിച്ചിരുന്നു. എറണാകുളം മേഖല സഹകരണ ക്ഷീരോത്‌പാദന യൂണിയൻ കെഎസ്‌ആർടിസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പൂർണമായും ശീതികരിച്ചും ഇരിപ്പിട സൗകര്യമൊരുക്കിയുമാണ് കെഎസ്‌ആർടിസി ബസിനെ വിപണന കേന്ദ്രമാക്കി മിൽമ ഒരുക്കിയത്.
എറണാകുളം മേഖല സഹകരണ ക്ഷീരോത്‌പാദന യൂണിയന്‍റെ നേതൃത്വത്തിൽ തൃശൂരിൽ ആരംഭിച്ച പദ്ധതി ലാഭകരമായതോടെയാണ് കൊച്ചിലേയ്‌ക്കും പദ്ധതി വ്യാപിപ്പിച്ചത്. മിൽമയുടെ എല്ലാ ഉത്‌പന്നങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി. ലാഭ സാധ്യത വിലയിരുത്തിയ ശേഷം പഴയ കെഎസ്‌ആർടിസി ബസുകളുടെ ലഭ്യത കൂടി കണക്കിലെടുത്ത് പദ്ധതി വ്യാപിപ്പിക്കാനാണ് ക്ഷീര വകുപ്പിന്‍റെ തീരുമാനം.
also read: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നാളെ കോട്ടയത്ത്; 'റബറിന് 300 രൂപ വില പ്രഖ്യാപിക്കണം': കെ സുധാകരന്‍