ETV Bharat / state

ഒടുവിൽ രാജി; എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു - എം സി ജോസഫൈന്‍ രാജിവച്ചു

ചാനല്‍ പരിപാടിക്കിടെ ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയോട് നടത്തിയ മോശമായ പരാമര്‍ശം സംബന്ധിച്ച് വിമര്‍ശനം കടുത്തതോടെയാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.

MC Josephine resigns  women's commission chairperson kerala  CPM reject MC Josephine  CPM ask resignation from MC Josephine  എം സി ജോസഫൈന്‍ രാജിവച്ചു  വനിതാ കമ്മിഷന്‍ അധ്യക്ഷ
ഒടുവിൽ രാജി; എം സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു
author img

By

Published : Jun 25, 2021, 4:10 PM IST

തിരുവനന്തപുരം: എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. സിപിഎം നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി. ചാനല്‍ പരിപാടിക്കിടെ ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയോട് നടത്തിയ മോശമായ പരാമര്‍ശം സംബന്ധിച്ച് വിമര്‍ശനം കടുത്തതോടെയാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാ സെക്രട്ടേറിയറ്റ് യോഗം രാജിവയ്ക്കാന്‍ ജോസഫൈനോട് ആവശ്യപ്പെടുകയായിരുന്നു.

കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി ബാക്കി നിലനില്‍ക്കെയാണ് ജോസഫൈന്‍ രാജിവച്ചൊഴിയുന്നത്. സമൂഹ മാധ്യമങ്ങളിലും സിപിഎം അണികള്‍ക്കിടയിലും ജോസഫൈനെ മാറ്റണമെന്ന് നിര്‍ദ്ദേശമുയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സിപിഎം തീരുമാനമെടുത്തത്.

നേരത്തെ പല വട്ടം ഇത്തരത്തില്‍ മോശമായ പരാമര്‍ശം ജോസഫൈന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി പലതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് സിപിഎം രാജി വെക്കാൻ ആവശ്യപ്പെട്ടത്.

തിരുത്തിയും സംരക്ഷിച്ചും ചേർത്തു പിടിച്ചു; ഒടുവിൽ തഴഞ്ഞ് സിപിഎം

1996ല്‍ രൂപീകൃതമായതിനു ശേഷം വനിത കമ്മിഷനില്‍ ആദ്യമായെത്തുന്ന സിപിഎം നേതാവാണ് എംസി ജോസഫൈന്‍. ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയെ കമ്മിഷന്‍റെ തലപ്പത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിക്കുന്നതും ഇതാദ്യം. യുഡിഎഫ് സര്‍ക്കാരുകള്‍ പലപ്പോഴും രാഷ്ട്രീയക്കാരെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നെങ്കിലും എല്‍ഡിഎഫ് ഇത്തരമൊരു നിലപാടെടുത്തത് ആദ്യ പിണറായി സര്‍ക്കാരിന്‍റെ കാലത്താണ്.

എം.കമലം, കെ.സി.റോസക്കുട്ടി എന്നിവര്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് വനിത കമ്മിഷന്‍ അദ്ധ്യക്ഷ പദത്തിലെത്തതിയ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. സുഗതകുമാരി, ജസ്റ്റിസ് ശ്രീദേവിയടക്കമുള്ള പ്രമുഖര്‍ അലങ്കരിച്ച പദവിയിലിരുന്ന ജോസഫൈനില്‍ നിന്ന് പൊതുവേ പാര്‍ട്ടി പ്രതീക്ഷിച്ചത് വനിത ക്ഷേമത്തിലൂന്നിയുള്ള പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ സംഭവിച്ചത് പാര്‍ട്ടി പ്രതീക്ഷച്ചതില്‍ വിപരീതവും. വനിത കമ്മിഷന്‍ അദ്ധ്യക്ഷ എന്ന നിലയില്‍ ജോസഫൈന്‍ നിരന്തരം വിവാദങ്ങളിൽപ്പെട്ടു.

വിവാദങ്ങൾ ഒന്നിനു പിറകെ ഒന്നായി

സിപിഎം എന്നാല്‍ കോടതിയും പൊലീസ് സ്‌റ്റേഷനുമാണെന്ന പരമാര്‍ശം ഏറെ വിമര്‍ശനമുയര്‍ത്തി ഒന്നാണ്. ഷൊര്‍ണ്ണൂര്‍ സിപിഎം എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയെക്കുറിച്ചായിരുന്നു എംസി ജോസഫൈന്‍റെ വിവാദ പരാമര്‍ശം. പിന്നാലെ 89 വയസായ വൃദ്ധ പരാതി നല്‍കിയതിനെതിരെയായിരുന്നു ജോസഫൈന്‍ മോശം പരാമര്‍ശം നടത്തിയത്. അയല്‍ക്കാരന്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയ 89 കാരിയും കുടുംബവുമാണ് അന്ന് അധിക്ഷപത്തിന് ഇരയായത്. 89 യസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആര് പറഞ്ഞു എന്നായിരുന്നു ജോസഫൈന്‍റെ പരാമര്‍ശം. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പ്രമുഖ സാഹിത്യകാരന്‍ ടി.പത്മനാഭനടക്കം രൂക്ഷമായ വിമര്‍ശനമാണ് എംസി ജോസഫൈനെതിരെ ഉന്നയിച്ചത്. ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി വനിത കമ്മിഷന്‍ അധ്യക്ഷയെ നിയമിച്ചത് എന്തിനെന്നും വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരവും, ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും ഇതിന്‍റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ പോലും ജോസഫൈന്‍ മടിക്കില്ലെന്നുമായിരുന്നു പത്മാനഭന്‍റെ വിമര്‍ശനം. ഗൃഹ സന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കളോടായിരുന്നു പത്മനാഭന്‍ വിമര്‍ശനം ഉന്നയിച്ചത്.

വാളയാറിലും വിവാദം

വാളയാറില്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കേസെടുക്കാന്‍ തയാറാകാതെ പോക്‌സോ കേസാണെന്ന നിലപാടെടുത്തതും വിമര്‍ശനത്തിനിടയാക്കി. അദാലത്തില്‍ പരാതി നല്‍കിയ കിടപ്പു രോഗികളോട് അടക്കം കമ്മിഷന്‍റെ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റ് എന്തെങ്കിലും വഴിയുണ്ടോയെന്ന ബന്ധുക്കളുടെ ചോദ്യത്തിന് ശകാരിച്ചതിന്‍റെ ഫോണ്‍ ഓഡിയോയും പുറത്തു വന്നു.

ഇത്തരത്തില്‍ നിരന്തരം പരാതികള്‍ ഉയരുമ്പോഴും ജോസഫൈനെ തിരുത്തിയും സംരക്ഷിച്ചും മുന്നോട്ട് കൊണ്ടു പോവുകയാണ് സിപിഎം ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ മോശം പരമാര്‍ശത്തിനെതിരായി യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്തതിനെ രാഷ്ട്രീയ പക്ഷപാതിത്വമായും വിമര്‍ശിക്കപ്പെട്ടു.

ഒടുവില്‍ പാർട്ടി കൈവിട്ടു

ഇത്തരം നിരന്തര വിവാദങ്ങള്‍ക്കൊപ്പമാണ് ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പദത്തില്‍ തുടര്‍ന്നത്. എല്ലായ്‌പ്പോഴും സംരക്ഷിച്ചു പോന്ന സിപിഎം പക്ഷേ, ഗാര്‍ഹിക പീഡനത്തിന് ഇരയായ സ്ത്രീയോട് ചാനല്‍ പരിപാടിയില്‍ മോശമായി സംസാരിച്ച സംഭവം വിവാദമായതോടെ കൈവിടുകയായിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും സ്ത്രീധനത്തിനും ഗാര്‍ഹിക പീഡനത്തിനുമെതിരെ ശക്തമായ പരിപാടികളുമായി മുന്നോട്ട് പോകുമ്പോള്‍ ഇത്തരമൊരു പെരുമാറ്റത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.

സിപിഎം സഹയാത്രികരായ പല പ്രമുഖരും പരസ്യമായി തന്നെ പ്രതിഷേധം അറിയിച്ചു. ഇതോടെ ജോസഫൈന് പാര്‍ട്ടിയിലും പിടിച്ചു നില്‍ക്കാന്‍ പഴുതില്ലാതായി. അവസാന ശ്രമം എന്ന നിലയില്‍ വിശദീകരണ കുറിപ്പിറക്കിയെങ്കിലും അതൊന്നും ചെയ്ത തെറ്റിനുള്ള ശിക്ഷയാകുന്നില്ലെന്ന വിലയിരുത്തലില്‍ സിപിഎം സെക്രട്ടേറിയറ്റ് എത്തി. പാര്‍ട്ടി രാജി ചോദിച്ചു വാങ്ങി.

കാലാവധി തീരാന്‍ എട്ട് മാസമുണ്ടായിട്ടും ജോസഫൈന് പുറത്തേക്കു വഴിയൊരുങ്ങിയതങ്ങനെയാണ്. പാര്‍ട്ടിക്കു നഷ്ടപ്പെട്ട പ്രതിച്ഛായ രാജിയിലൂടെ വീണ്ടെടുക്കാമെന്ന കണക്കൂകൂട്ടലിലാണ് സിപിഎം.

Also read: ജോസഫൈനോട് രാജിവയ്ക്കാൻ നിര്‍ദേശിച്ച് സിപിഎം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.