ETV Bharat / state

'ചെങ്കോലായി, ഇനി കിരീടധാരണം കൂടിയായാൽ എല്ലാമാകും'; പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ എം ബി രാജേഷ് - എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ്

പാർലമെൻ്റിൽ പ്രതിഷ്‌ഠിക്കേണ്ടത് ഭരണഘടനയുടെ ആമുഖമാണെന്ന് എം ബി രാജേഷ്. കേന്ദ്രസർക്കാരിനെയും മോദിയെയും രൂക്ഷമായി വിമർശിച്ച് മന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

inauguration  Mb rajesh about new parliament inauguration  Mb rajesh  new parliament inauguration  parliament inauguration  Mb rajesh  new parliament inauguration pm modi  pm modi  എം ബി രാജേഷ്  എം ബി രാജേഷ് മന്ത്രി  മോദിക്കെതിരെ എം ബി രാജേഷ്  എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ്  Mb rajesh facebook post
എം ബി രാജേഷ്
author img

By

Published : May 28, 2023, 1:02 PM IST

തിരുവനന്തപുരം : പുതിയ പാർലമെൻ്റിൻ്റെ അധ്യക്ഷപീഠത്തിൽ പ്രതിഷ്‌ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണെന്ന് മന്ത്രി എം ബി രാജേഷ്. പാർലമെൻ്റ് മന്ദിരം മാത്രമല്ല, നിർമിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുതിയ പാർലമെൻ്റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനത്തിലോ ഉദ്ഘാടനത്തിലോ സ്ഥാനമില്ല.

രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാജാധികാരത്തിന്‍റെ പ്രതീകമായിരുന്ന ചെങ്കോൽ 2014 ന് ശേഷമുള്ള പുതിയ ഇന്ത്യയിലേക്ക് ഇറങ്ങിവരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല, ജനാധിപത്യത്തിനുമേൽ പതിക്കുന്ന ഫാസിസത്തിന്‍റെ അധികാര ദണ്ഡായാണെന്നും അദ്ദേഹം ആരോപിച്ചു.

സംഘപരിവാറിന് സ്വാതന്ത്ര്യം എന്നാൽ അധികാര കൈമാറ്റത്തിന്‍റെ കേവലമൊരു ചടങ്ങ് മാത്രമാകുന്നതിൽ അതിശയിക്കാനില്ല. ഭരണഘടനയ്ക്ക് പകരം രാജവാഴ്‌ചയുടെ അധികാരദണ്ഡായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിനുമുന്നിൽ ദേശീയ അഭിമാനവും യശസ്സുമുയർത്തിയ ഗുസ്‌തി താരങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടിവരുന്നത് പുതിയ ഇന്ത്യയുടെ പരിണാമത്തെ കുറിക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.

  • " class="align-text-top noRightClick twitterSection" data="">

ചെങ്കോലായി, ഇനി കിരീടധാരണം കൂടിയായാൽ എല്ലാമാകും. ബലപ്രയോഗത്തിന്‍റെയും ഹിംസയുടെയും ഫാസിസ്റ്റ് യുക്തികൾക്കിണങ്ങുന്ന പ്രതീകങ്ങളുടെ തെരഞ്ഞെടുപ്പ് ബോധപൂർവം ആണ്. യജ്ഞവും യാഗവും ഹോമവുമായി നടക്കുന്ന പാർലമെൻ്റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങും ശാസ്ത്രബോധം വളർത്തുകയെന്ന ഭരണഘടനയുടെ മൗലിക കടമയും തമ്മിൽ എന്ത് ബന്ധമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

പ്രൗഢമായ പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് ഗർവിഷ്‌ഠമായ അധികാരത്തിന്‍റെയും തടിമിടുക്കിന്‍റെയും ശരീരഭാഷയുമായി ഇന്ന് കടന്നുചെല്ലുന്നയാളാണ് കുറ്റാരോപിതൻ എന്നത് പുതിയ ഇന്ത്യയുടെ മകുടോദാഹരണമായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു : പുതിയ പാർലമെൻ്റ് മന്ദിരം ഔപചാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. പാർലമെൻ്റ് മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോൽ സ്ഥാപിച്ചു. ക്ഷണിക്കപ്പെട്ട അറുപതോളം മതപുരോഹിതന്മാരാണ് ചടങ്ങിൽ പങ്കെടുത്തത്. ശൈവമഠത്തിലെ ഉന്നത പുരോഹിതന്മാരാണ് ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയത്. ത്രികോണാകൃതിയിൽ നാല് നിലകളുള്ള പാർലമെന്‍റ് മന്ദിരത്തിന് 64,500 ചതുരശ്രമീറ്റർ വിസ്‌തീർണമാണുള്ളത്. മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. ഗ്യാൻദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ.

Also read : പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, സ്‌പീക്കറുടെ ചേംബറിന് സമീപം സ്ഥാനം പിടിച്ച് ചെങ്കോല്‍

ബഹിഷ്‌കരിച്ച് പ്രതിപക്ഷം : ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ഹോമം, പൂജ, ബഹുമത പ്രാർഥന തുടങ്ങിയ ചടങ്ങുകളോടുകൂടിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടന്നത്. റെക്കോർഡ് സമയം കൊണ്ടാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. വലിയ ഭരണഘടന ഹാൾ, എംപിമാർക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിംഗ് ഇങ്ങനെ നീളുന്നു ടാറ്റ പ്രോജക്‌ട് ലിമിറ്റഡ് നിർമിച്ച പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ പ്രത്യേകതകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.