തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ആഘോഷങ്ങളില്ലാതെ നാളെ ലോക തൊഴിലാളി ദിനം. കൊവിഡ് 19 നെ തുടർന്ന് കഷ്ടത്തിലായ തൊഴിലാളികൾക്ക് മുന്നിലാണ് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഓർമ്മ പുതുക്കുന്ന ഈ മെയ് ദിനം എത്തുന്നത്. തൊഴിലാളി സംഘടനകളുടെ മെയ് ദിന റാലി ഒഴിവാക്കി. സാമൂഹിക അകലം പാലിച്ച് പാർട്ടി ഓഫീസുകളുടെ മുന്നിൽ പതാക ഉയർത്തിയാകും തൊഴിലാളി സംഘടനകൾ നാളെ മെയ് ദിനം ആഘോഷിക്കുക. അഞ്ചിൽ താഴെയുള്ള തൊഴിലാളി നേതാക്കൾ മാത്രമാകും പതാകയുയർത്തൽ ചടങ്ങിലും തുടർന്നുള്ള മെയ് ദിന പ്രതിജ്ഞയിലും പങ്കെടുക്കുന്നതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി മെയ് ദിനത്തിൽ നടത്തിയിരുന്ന വമ്പിച്ച റാലിയാണ് കൊവിഡിനെ തുടർന്ന് ഒഴിവാക്കിയത്.
കൊവിഡ് ഭീതിയില്‍ ആഘോഷങ്ങളില്ലാതെ ലോക തൊഴിലാളി ദിനം - lock down
സാമൂഹിക അകലം പാലിച്ച് പാർട്ടി ഓഫീസുകളുടെ മുന്നിൽ പതാക ഉയർത്തിയാകും തൊഴിലാളി സംഘടനകൾ മെയ് ദിനം ആഘോഷിക്കുക