ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറായി - മാസ്റ്റർപ്ലാൻ

ജില്ലാഭരണകൂടത്തിന് ആയിരിക്കും വാക്‌സിൻ വിതരണത്തിനുളള ചുമതല. ഒരു ദിവസം ഒരു കേന്ദ്രത്തിൽ നിന്ന് 100 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

master plan ready for covid vaccine distribution  സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറായി  കൊവിഡ് വാക്‌സിൻ വിതരണം  മാസ്റ്റർപ്ലാൻ  ആര്യോഗ്യ വകുപ്പ്
സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറായി
author img

By

Published : Jan 10, 2021, 2:32 PM IST

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറായാതായി ആരോഗ്യവകുപ്പ്. വാക്‌സിൻ സംസ്ഥാനത്ത് എത്തുന്ന മുറയ്ക്ക് കൃത്യമായി വിതരണം ചെയത് വാക്സിനേഷൻ വിജയിപ്പിക്കുന്നതിനുള്ള കർമ പദ്ധതിയാണ് ആരോഗ്യവകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. 133 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്.

ജില്ലാഭരണകൂടത്തിന് ആയിരിക്കും ഇവയുടെ ചുമതല. ഒരു ദിവസം ഒരു കേന്ദ്രത്തിൽ നിന്ന് 100 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം, എന്നിവയുണ്ടാകും. ജില്ലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾറൂമുകൾ തുടങ്ങി. കൊവിഡ് വാക്സിനേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,58574 പേരാണ് രജിസ്റ്റർ ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.