തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളുടെ ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വ്യവസായ വകുപ്പ് നടപടികള്‍ ആരംഭിച്ചു. കരട് പ്ലാനുകളുടെ അവതരണമാണ് ആരംഭിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വിദഗ്ധ സമിതിയംഗം വിനയകുമാര്‍ എന്നിവടങ്ങിയ ഉന്നതതല പരിശോധനാ സമിതിക്ക് മുന്നിലാണ് കരട് അവതരണം നടക്കുന്നത്.
കൂടുതല്‍ വായനക്ക്: വരുന്നു കേന്ദ്രീകൃത പരിശോധന സംവിധാനം, പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ്
എഞ്ചിനീയറിംഗ് മേഖലയിലെ സ്ഥാപനങ്ങളുടെ കരട് പ്ലാനുകളുടെ അവതരണം പൂര്‍ത്തിയായി. ഓട്ടോ കാസ്റ്റ്, കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ കരട് പ്ലാന്‍ ബുധനാഴ്ച സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിലും സമൂലമായ പുനഃസംഘടന ലക്ഷ്യമിട്ട് പദ്ധതികള്‍ വേണ്ടി വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
കൂടുതല്‍ വായനക്ക്: വ്യവസായ മേഖലയിൽ 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പി രാജീവ്
ഇലക്ട്രിക്കല്‍ വ്യവസായ മേഖലയിലെ നാല് സ്ഥാപനങ്ങളുടെ അവതരണം വ്യാഴാഴ്ച നടക്കും. ജൂലൈ 15 നകം മുഴുവന്‍ സ്ഥാപനങ്ങളുടേയും അവതരണം പൂര്‍ത്തിയാക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.