ETV Bharat / state

Mark list row | 'ആര്‍ഷോ നിരപരാധി, എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള നീക്കത്തില്‍ ഇരയായി'; ക്ലീന്‍ചിറ്റ് നല്‍കി സിപിഎം - സിപിഎം നിലപാട്

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ഈ വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയത്

എസ്എഫ്‌ഐ  പിന്തുണച്ച് സിപിഎം  Mark list row cpm supports pm Arsho  cpm supports pm Arsho Thiruvananthapuram  പിഎം ആര്‍ഷോയ്‌ക്ക് ക്ലീന്‍ചിറ്റ് നല്‍കി സിപിഎം  സിപിഎം നിലപാട്  Mark list row cpm supports pm Arsho
pm arsho
author img

By

Published : Jun 9, 2023, 10:23 PM IST

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ നിരപരാധിയാണെന്ന് സിപിഎം. എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഇരയാണ് ആര്‍ഷോയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. ഇന്നുചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം എസ്എഫ്‌ഐ ഉള്‍പ്പെട്ട വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തു.

ഈ യോഗത്തില്‍ ആര്‍ഷോ സിപിഎമ്മിന് നല്‍കിയ വിശദീകരണമടക്കം പരിശോധിച്ചു. പരീക്ഷയെഴുതാതെ വിജയിച്ചുവെന്ന് കാണിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച വിഷയത്തിലും എസ്എഫ്‌ഐക്ക് യാതൊരു പങ്കുമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി സിപിഎം നേതൃത്വത്തെ അറിയിച്ചത്. എസ്എഫ്‌ഐയെ വേട്ടയാടാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പരീക്ഷ എഴുതിയിരുന്നില്ലെന്ന കാര്യം വ്യക്തമാക്കിയതാണ്.

മഹാരാജാസ് കോളജിലെ ഒരു അധ്യാപകന്‍റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും ആര്‍ഷോ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഗസ്റ്റ് ലക്‌ചര്‍ പോസ്റ്റിനായി മഹാരാജാസ് കോളജിന്‍റെ പേരില്‍ മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന വിദ്യ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എസ്എഫ്‌ഐക്ക് യാതൊരു പങ്കുമില്ല. എസ്എഫ്‌ഐയുമായി നേരിട്ട് വിദ്യ ഇപ്പോള്‍ ഒരു ബന്ധവും ഇല്ലെന്നും ആര്‍ഷോ സിപിഎമ്മിന് വിശദീകരണം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ആര്‍ഷോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.

സിപിഎം നിലപാട്, മന്ത്രിമാര്‍ക്ക് പിന്നാലെ: എസ്എഫ്‌ഐയെ തകര്‍ക്കാനുളള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന് നേരത്തേ സിപിഎം പ്രാഥമികമായി വിലയിരുത്തിയിരുന്നു. പിന്നാലെ, രാഷ്ട്രീയമായി തന്നെ നേരിടാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മന്ത്രിമാരായ എംബി രാജേഷ്, ആര്‍ ബിന്ദു എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പിഎം ആര്‍ഷോയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ നിന്ന് തന്നെ പാര്‍ട്ടി നിലപാട് വ്യക്തമായിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്ക് ശേഷം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്‌ത് ഈ നിലപാട് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ALSO READ | 'എസ്എഫ്ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെ പാസാകാം', പരിഹാസവുമായി പ്രതിപക്ഷ നേതാവ്

വ്യാജരേഖ നിര്‍മിച്ച് ഗസ്റ്റ് ലക്ച്ചററായി ജോലി നേടിയ എസ്എഫ്‌ഐ മുന്‍നേതാവ് കെ വിദ്യയുടെ നടപടി ഗുരുതര നിയമലംഘനമാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നിയമത്തിന്‍റെ വഴിക്കുതന്നെ പോകട്ടേയെന്ന നിലപാടാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. വിദ്യയ്ക്ക് വ്യജരേഖയുണ്ടാക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷണത്തില്‍ കണ്ടെത്തണം. അന്വേഷണത്തില്‍ അത്തരം കണ്ടെത്തലുകള്‍ക്ക് ശേഷം അതില്‍ തുടര്‍കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവിന്‍റെ പേര് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് നല്‍കിയത് അടക്കമുള്ള വിവാദങ്ങളാണ് സിപിഎം ഇന്ന് പരിശോധിച്ചത്. നിരന്തരം ഉണ്ടാകുന്ന വിവാദങ്ങള്‍ പരിഹരിച്ച് ജാഗ്രതയോടെ മുന്നോട്ടുപോവണം എന്ന മുന്നറിയിപ്പും എസ്എഫ്‌ഐ നേതൃത്വത്തിന് സിപിഎം നല്‍കിയിട്ടുണ്ട്.

ALSO READ | മാര്‍ക്ക് ലിസ്റ്റ് വിവാദം: 'താന്‍ വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ, പ്രതികരിക്കുക വിശദ പരിശോധനയ്‌ക്ക് ശേഷം': ആര്‍ ബിന്ദു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.