ETV Bharat / state

'ടാർപ്പ വിരിച്ച് കിടത്തി കെട്ടിപ്പൊതിയുമ്പോൾ അറിഞ്ഞിരുന്നില്ല…'; മനോരമയുടെ മരണത്തിൽ കുറിപ്പുമായി എസിപി

author img

By

Published : Aug 11, 2022, 3:46 PM IST

കേശവദാസപുരത്ത് ഞായറാഴ്‌ച കൊല്ലപ്പെട്ട മനോരമ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുമുഖം അസിസ്റ്റൻ്റ് കമ്മിഷണർ ഡി.കെ പൃഥ്വിരാജിന്‍റെ മുൻ സഹപ്രവർത്തകയായിരുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്‌തപ്പോഴായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്.

manorama murder case  kesavadasapuram manorama murder case  shangumugham acp dk prithviraj facebook post  shangumugham acp  മനോരമ കൊലപാതകം  ശംഖുമുഖം അസിസ്റ്റൻ്റ് കമ്മിഷണർ  ഡി കെ പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പ്  കേശവദാസപുരം കൊലക്കേസ്  മനോരമയുടെ മരണത്തിൽ കുറിപ്പുമായി എസിപി
മനോരമയുടെ മരണത്തിൽ കുറിപ്പുമായി എസിപി

തിരുവനന്തപുരം: കൊല്ലപ്പെട്ടത് മുൻ സഹപ്രവർത്തകയായിരുന്നുവെന്ന് തിരിച്ചറിയാതെ പോയ അന്വേഷണ ഉദ്യോഗസ്ഥൻ്റെ നൊമ്പരം കണ്ണു നനയിക്കുന്ന പോസ്റ്റായി ഫേസ്ബുക്കിൽ. കേശവദാസപുരത്ത് ഞായറാഴ്‌ച കൊല്ലപ്പെട്ട മനോരമ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുമുഖം അസിസ്റ്റൻ്റ് കമ്മിഷണർ ഡി.കെ പൃഥ്വിരാജിനൊപ്പം ജോലി ചെയ്‌തിരുന്നു. 2003ൽ എസ്ഐ ആകുന്നതിനു മുൻപ് ആറു വർഷത്തോളം പൃഥ്വിരാജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്‌തപ്പോഴാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കഴക്കൂട്ടം എസിപി അവധിയിലായിരുന്നതിനാൽ കേശവദാസപുരം കൊലക്കേസുമായി ബന്ധപ്പെട്ട അധിക ചുമതല ഉണ്ടായിരുന്നത് പൃഥ്വിരാജിനായിരുന്നു. മനോരമയെ കാണാതായ അന്നുമുതൽ തെരച്ചിലിനും മൃതദേഹം കിണറ്റിൽ നിന്നു കണ്ടെത്തിയതിനു ശേഷം മറ്റു നടപടിക്രമങ്ങൾക്കുമെല്ലാം പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നു.

ഉറ്റ സ്നേഹബന്ധം ഉണ്ടായിരുന്ന സഹപ്രവർത്തകയാണ് കൊല്ലപ്പെട്ടതെന്ന് അപ്പോൾ അദ്ദേഹത്തിന് തിരിച്ചറിയാനായില്ല. 18 വർഷത്തിനിപ്പുറം ഓർക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലായതു കൊണ്ടാവാം തിരിച്ചറിയാതെ പോയതെന്ന് പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

"കാലമേൽപ്പിച്ച ഓർമക്ഷതങ്ങളാണോ… നിർവഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവികാരത കൊണ്ടാണോ… ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യമായതുകൊണ്ടാണോ… മനഃപൂർവമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്‌മകൾ അപരിഹാര്യമായ തെറ്റ് തന്നെയാണ്. മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരക്കുവാൻ മാത്രമേ കഴിയൂ… മാപ്പ്… ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്…"- എസിപി ഡി.കെ പൃഥ്വിരാജ് കുറിച്ചു. മനോരമയുടെ ഭർത്താവ് ദിനരാജിനെ പിന്നീട് നേരിട്ടുകണ്ട് അനുശോചനം അറിയിച്ചതായും അദ്ദേഹം പറയുന്നു.

എസിപി ഡി.കെ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം എസിപി ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷൻ്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്‌സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോഴും, ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല… സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണൻ്റെ സഹധർമിണിയുടെതായിരുന്നുവെന്ന്… എസ്ഐ ആകുന്നതിന് മുമ്പ് 6 വർഷം കോളജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്‌തിരുന്നപ്പോൾ ഒരേ ഓഫിസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും… 2003ൽ ഡിസി ഓഫിസിൽ നിന്നു പൊലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫിസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല … കാലമേൽപ്പിച്ച ഓർമക്ഷതങ്ങളാണോ… നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരതകൊണ്ടാണോ… ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യമായതുകൊണ്ടാണോ…

മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്‌മകൾ അപരിഹാരമായ തെറ്റ് തന്നെയാണ്. മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ…മാപ്പ്… ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്… അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചിരുന്നു … ഇതൊക്കെ അപൂർണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ … അശ്രു പൂക്കളർപ്പിക്കുന്നു …

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.