ETV Bharat / state

'പാർട്ടി വിലക്കിയിരുന്നു, നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ' : എതിര്‍പ്പ് മറികടന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം വേദിയില്‍ - കേരളീയം

കേരളീയത്തിൽ പങ്കെടുക്കരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ചാണ് സെമിനാറിന് എത്തിയതെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

Mani Shankar Aiyar At Keraleeyam  Mani Shankar Aiyar  Keraleeyam  Panchayati Raj  Mani Shankar Aiyar about Panchayati Raj  മണിശങ്കർ അയ്യർ  കേരളീയം വേദിയിൽ മണിശങ്കർ അയ്യർ  പഞ്ചായത്തി രാജ്  കേരളീയം  മണിശങ്കർ അയ്യർ കേരളീയം സെമിനാർ
Mani Shankar Aiyar At Keraleeyam
author img

By ETV Bharat Kerala Team

Published : Nov 4, 2023, 1:39 PM IST

Updated : Nov 4, 2023, 3:16 PM IST

മണിശങ്കർ അയ്യർ കേരളീയം വേദിയിൽ

തിരുവനന്തപുരം : കേരളീയത്തിൽ (Keraleeyam) പങ്കെടുക്കരുതെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ (Mani Shankar Aiyar). കേരളീയത്തിന്‍റെ നാലാം ദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് നടത്തിയ 'കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ' എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസ്‌ പ്രസിഡന്‍റിനോട് ക്ഷമാപണവും നടത്തിയാണ് അദ്ദേഹം കേരളീയത്തിലെ സെമിനാർ വേദിയിൽ പ്രസംഗം അവസാനിപ്പിച്ചത്.

പഞ്ചായത്തീരാജ് നടപ്പിലാക്കിയ രാജീവ് ഗാന്ധിക്ക് ആദരമായാണ് താൻ ഇവിടെയെത്തിയത്. ഇവിടെ എത്തിയത് കൊണ്ടും പരിപാടിയിൽ പങ്കെടുത്തത് കൊണ്ടും തനിക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്‌ട്രീയം പറയാനല്ല കേരളീയത്തിന്‍റെ വേദിയിലെത്തിയത്.

എല്ലാ കണ്ണുകളിൽ നിന്നും കണ്ണുനീർ തുടച്ച് നീക്കണമെന്നാണ് ഗാന്ധിയുടെ വാക്കുകൾ. കേരളമാണ് ഈ നേട്ടത്തോട് അടുത്ത് നിൽക്കുന്ന ഏക സംസ്ഥാനം. ഐക്യമുന്നണി സർക്കാരുകളും ഇടതുപക്ഷമുന്നണി സർക്കാരുകളും കേരളത്തിൽ മാറി മാറി വരുന്നു. എന്നാൽ പഞ്ചായത്തീരാജ് കേരളത്തിലെ ജനങ്ങളുടെ കാഴ്‌ചപ്പാടാണ്.

കേരളത്തില്‍ ജനസംഖ്യയുടെ വലിയ ശതമാനം നഗര മേഖലകളിലാണ് താമസിക്കുന്നത്. കാലാനുസൃതമായി മാറ്റം സംഭവിക്കാത്ത പഞ്ചായത്തീരാജ് സംവിധാനം നഗര മേഖലയിലും കൃത്യമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. എന്നാൽ ഭരണപരമായ പരിണാമം അത്യാവശ്യമാണെന്നും കേരളീയം വേദിയിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് മണി ശങ്കർ അയ്യർ പറഞ്ഞു.

കേരളീയം ബഹിഷ്‌കരിച്ച് പ്രതിപക്ഷം : നവംബർ ഒന്നിന് നടന്ന കേരളീയം ഉദ്‌ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. സര്‍ക്കാരിന്‍റെ അഴിമതികളെ വൈറ്റ് വാഷ് ചെയ്യാനാണ് കേരളീയം നടത്തുന്നതെന്നായിരുന്നു കോൺഗ്രസ് ആരോപണം. കേരളീയം സർക്കാരിന്‍റെ ധൂർത്താണെന്നും വോട്ട് ബാങ്കുകളെ ലക്ഷ്യമാക്കിയാണ് സർക്കാർ കേരളീയം സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ് പലപ്പോഴായി പരിപാടിയെ വിമർശിച്ചിരുന്നു.

പ്രൗഢ ഗംഭീരം കേരളീയം : അതേസമയം, അതിഗംഭീരമായാണ് കേരളീയത്തിന് തലസ്ഥാനത്ത് തുടക്കമായത്. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ രാഷ്‌ട്രീയ കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് ദിനംപ്രതി പങ്കെടുക്കുന്നത്. ഇനി മുതല്‍ എല്ലാ വര്‍ഷവും പ്രത്യേക ആഘോഷമായി കേരള പിറവി ദിനം മുതല്‍ കേരളീയം സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

Also Read : കേരളീയം ആദ്യ എഡിഷന് തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീര തുടക്കം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത വർഷം പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളീയം എന്ന വന്‍ പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

Last Updated : Nov 4, 2023, 3:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.