ETV Bharat / state

കെഎസ്‌ആര്‍ടിസി സര്‍വീസ് നിലച്ചിട്ട് രണ്ട് വര്‍ഷം; യാത്ര ദുരിതം പേറി കുരുവിമുകൾ - ksrtc bus latest news

ദിവസവും അഞ്ച് കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്‌താണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത്.

കെഎസ്‌ആര്‍ടിസി സര്‍വീസ് നിലച്ചിട്ട് രണ്ട് വര്‍ഷം  യാത്ര ദുരിതം പേറി കുരുവിമുകൾ  കാല്‍നട യാത്ര  കെഎസ്ആർടിസി സർവീസുകൾ  manappuram kuruvimugal ksrtc service issue  manappuram  kuruvimugal  ksrtc service issue  കെഎസ്ആര്‍ടിസി ബസ് വാര്‍ത്തകള്‍  kertc bus service news updates  ksrtc bus service  ksrtc bus latest news  latest news updates in ksrtc
യാത്ര ദുരിതം പേറി കുരുവിമുകൾ
author img

By

Published : Oct 22, 2022, 1:24 PM IST

തിരുവനന്തപുരം: മണപ്പുറം - കുരുവിമുകൾ റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായും നിലച്ചിട്ട് രണ്ട് വര്‍ഷം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയതോടെ പ്രദേശത്ത് യാത്ര ദുരിതം രൂക്ഷം. മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള ഏകമാര്‍ഗം കാല്‍നട യാത്ര മാത്രമാണ്.

കെഎസ്‌ആര്‍ടിസി സര്‍വീസ് നിലച്ചിട്ട് രണ്ട് വര്‍ഷം; യാത്ര ദുരിതം പേറി കുരുവിമുകൾ

അഞ്ച് കിലോമീറ്ററോളം കാല്‍നട യാത്ര ചെയ്‌ത് വേണം ദിവസവും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍. എന്നാല്‍ പ്രദേശത്ത് തെരുവ് നായ ശല്യം കൂടി അധികരിച്ചതോടെ കാല്‍നട യാത്ര ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. മലയിൻകീഴ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് സൂരജ്.

മണപ്പുറം പേരേക്കോണത്താണ് സൂരജിൻ്റെ വീട്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് ദിവസവും കാല്‍നട യാത്ര ചെയ്യുക മാത്രമാണ് സൂരജിനുള്ള ഏക മാര്‍ഗം. കുരുവിമുകൾ സ്വദേശി രവീന്ദ്രൻ്റെ അവസ്ഥയും വ്യത്യസ്‌തമല്ല.

1000 രൂപ ദിവസകൂലിക്കാരനായ രവീന്ദ്രന് 200 രൂപയിലേറെ വണ്ടിക്കൂലിക്ക് മാത്രം നീക്കിവെക്കേണ്ട സ്ഥിതിയാണ്. ഇവരുടെ മാത്രമല്ല പ്രദേശത്തെ ഭൂരിഭാഗം വിദ്യാർഥികളുടെയും ജനങ്ങളുടെയും അവസ്ഥ സമാനമാണ്. ബസ് സർവീസ് നിര്‍ത്തലാക്കിയതോടെ കടുത്ത യാത്ര ദുരിതം പേറുകയാണ് കുരുവിമുകൾ നിവാസികള്‍.

ഈ പ്രദേശത്തെ വിദ്യാർഥികളേറെയും പഠിക്കുന്നത് മലയിൻകീഴ് ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലും ലോവർ പ്രൈമറി സ്‌കൂളിലുമാണ്. സ്‌കൂളുകളിൽ നേരത്തെ ക്ലാസ് ആരംഭിച്ചാൽ കുട്ടികൾ വലയും. ഓട്ടോറിക്ഷയെ ആശ്രയിച്ചാൽ പലപ്പോഴും അമിതകൂലിയാണ് ഈടാക്കുന്നത്.

പ്രദേശത്ത് ഭൂരിഭാഗവും താമസിക്കുന്നത് ദിവസകൂലിക്കാരാണ്. ഇവർക്ക് നഗരങ്ങളിലേക്കെത്താൻ ഇപ്പോൾ 200 രൂപയിലേറെ അധിക ചെലവാണ്. കൊവിഡിന് മുൻപ് ദിവസവും 14 സർവീസുകൾ ഉണ്ടായിരുന്ന ബസ് റൂട്ടാണിത്. പാപ്പനംകോട് ഡിപ്പോയിലെ ബസാണ് സർവീസ് നടത്തിയിരുന്നത്.

പാപ്പനംകോട് - മലയം - മലയിൻകീഴ് - മണപ്പുറം - കുരിവിമുകൾ തിരിച്ച് കുരുവിമുകൾ നിന്നും മലയിൻകീഴ് വഴി കിഴക്കേക്കോട്ട ഇങ്ങനെയായിരുന്നു സർവീസ്. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ സര്‍വീസായിരുന്നു ഇത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത കുരുവിമുകളില്‍ ജനങ്ങള്‍ ടൗണിലേക്കും മറ്റിടങ്ങളിലേക്കുമെത്താന്‍ കൂടുതല്‍ ആശ്രയിച്ചിരുന്നതും ഈ കെഎസ്‌ആര്‍ടിസികളെയായിരുന്നു.

ഈ സർവീസ് ആശ്രയിച്ച് തന്നെയായിരുന്നു വിദ്യാർഥികൾ സ്‌കൂളുകളിലേക്കും ആളുകൾ ജോലിക്ക് പോയിരുന്നതും തിരികെ എത്തിയിരുന്നതും. ഉച്ചയ്ക്ക് ഇതേ ബസ് മെഡിക്കൽ കോളജിലേക്കും സർവീസ് നടത്തുന്നുണ്ട്. കൊവിഡിന് ശേഷം സർവീസ് 2 ആയി ചുരുക്കി.

ഒരു മാസത്തിന് ശേഷം സർവീസുകൾ പൂർണമായും നിർത്തലാക്കി. വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചെങ്കിലും രാവിലെ 8.30 നും വൈകിട്ട് 6 നും രണ്ട് സർവീസുകളെങ്കിലും പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം കളക്ഷൻ കുറവ് മൂലമാണ് സർവീസ് പൂർണമായും നിർത്തലാക്കിയതെന്നാണ് അധികൃതരുടെ ന്യായീകരണമെങ്കിലും സർവീസ് ഉണ്ടായിരുന്നപ്പോൾ ബസിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

ജനപ്രതിനിധികൾക്കടക്കം പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. വിഷയത്തിൽ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെയടക്കം സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.