ETV Bharat / state

കുടിവെള്ളമില്ല; തോക്കുമായി സിവില്‍ സ്റ്റേഷനിൽ യുവാവിന്‍റെ പ്രതിഷേധം, ജീവനക്കാരെ പൂട്ടിയിട്ടു

അമരവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി മണിക്കൂറുകളോളം തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ സിവില്‍ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തിയത്.

തോക്കുമായി യുവാവിന്‍റെ പ്രതിഷേധം  വെങ്ങാനൂരിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം  വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷൻ  അമരവിള സ്വദേശി മുരുകൻ  man protest with gun in venganoor civil station  man protest with gun in venganoor  venganoor civil station  വെങ്ങാനൂർ  വെങ്ങാനൂർ തോക്ക്
തോക്കുമായി സിവില്‍ സ്റ്റേഷനിൽ യുവാവിന്‍റെ പ്രതിഷേധം
author img

By

Published : Feb 21, 2023, 3:25 PM IST

തോക്കുമായി സിവില്‍ സ്റ്റേഷനിൽ യുവാവിന്‍റെ പ്രതിഷേധം

തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം. അമരവിള സ്വദേശി മുരുകൻ തോക്കുമായെത്തി പ്രതിഷേധിച്ചത്. ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കിയ ശേഷം ഇയാൾ കൊണ്ടുവന്ന പൂട്ട് ഉപയോഗിച്ച് ഗേറ്റ് പൂട്ടുകയായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെയാണ് കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡുമായി യുവാവ് പ്രതിഷേധത്തിനെത്തിയത്. തോക്ക് ഇടയ്ക്കിടെ യുവാവ് ഉയര്‍ത്തിക്കാട്ടിയത് പരിഭ്രാന്തി പരത്തി. മണിക്കൂറോളം ജീവനക്കാരും ഓഫീസില്‍ എത്തിയവരും പരിഭ്രാന്തരായി.

ഇതോടെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെങ്ങാനൂര്‍ പൊലീസെത്തി മുരുകനെ അനുനയിപ്പിച്ചു. ഇയാളുടെ അരയിലുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തു. എയര്‍ഗണ്ണാണ് മുരുകന്‍റെ പക്കല്‍ നിന്നും പിടികൂടിയത്.

കല്ലിയൂര്‍ പഞ്ചായത്ത് വരെ നെയ്യാര്‍ ഡാമില്‍ നിന്നുള്ള കനാലില്‍ നിന്ന് വെള്ളം എത്തുന്നുണ്ട്. എന്നാല്‍ രണ്ടു വര്‍ഷമായി വെങ്ങാനൂര്‍ പഞ്ചായത്തില്‍ കനാലില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ല. ഇതുമൂലം കര്‍ഷകരും ബുദ്ധിമുട്ടിലാണെന്നാണ് മുരുകന്‍ ആരോപിക്കുന്നത്. മുരുകനെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.