തിരുവനന്തപുരം : കമലേശ്വരത്ത് നാൽപ്പത്തേഴുകാരൻ സുഹൃത്തിനെ വെട്ടിക്കൊന്നു (Thiruvananthapuram Murder: Man Arrested Who Killed his Friend). കമലേശ്വരം സ്വദേശി സുജിത്ത് കുമാർ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുജിത്തിന്‍റെ സുഹൃത്ത് പൂന്തുറ സ്വദേശി ജയനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ (ജവുനരി 3) രാത്രിയാണ് സംഭവം. പ്രതിയായ ജയന്‍റെ ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കുളിപ്പിച്ച് കിടത്തിയതിന് പിന്നാലെ പ്രതി തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.