ETV Bharat / state

പത്തു കൊല്ലത്തിനിപ്പുറം ഒന്നാംക്ലാസില്‍ വീണ്ടും അക്ഷരമാല; പാഠപുസ്‌തകത്തില്‍ പ്രത്യേക അക്ഷരമാല പേജ് - മലയാള അക്ഷരമാല

2013 ലെ പാഠ്യപദ്ധതി, പുസ്‌തക പിഷ്‌കരണത്തില്‍ പാഠപുസ്‌തകത്തില്‍ നിന്ന് അക്ഷരമാല ഒഴിവാക്കിയിരുന്നു. അക്ഷരമാല പുസ്‌തകങ്ങളിലേക്ക് മടക്കി കൊണ്ടുവരണം എന്ന് വിദഗ്‌ധര്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പരിഷ്‌കരണം അനുസരിച്ച് പുതിയ പുസ്‌തകം 2024 ലാണ് നിലവില്‍ വരിക. ഈ സാഹചര്യത്തിലാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം നിലവിലെ പുസ്‌തകത്തില്‍ തന്നെ പ്രത്യേക അക്ഷരമാല പേജ് ഉള്‍ക്കൊള്ളിച്ചത്

Malayalam alphabets included in text book  Malayalam alphabets  ഒന്നാംക്ലാസില്‍ വീണ്ടും അക്ഷരമാല  പാഠപുസ്‌തകത്തില്‍ പ്രത്യേക അക്ഷരമാല പേജ്  പാഠ്യപദ്ധതി  പാഠപുസ്‌തകത്തില്‍ നിന്ന് അക്ഷരമാല ഒഴിവാക്കി  മന്ത്രി വി ശിവന്‍ കുട്ടി  മലയാള അക്ഷരമാല  അക്ഷരമാല
ഒന്നാംക്ലാസില്‍ വീണ്ടും അക്ഷരമാല
author img

By

Published : Jan 5, 2023, 10:32 AM IST

ഒന്നാംക്ലാസില്‍ വീണ്ടും അക്ഷരമാല മുഴങ്ങുന്നു

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിലെ കാത്തിരിപ്പിനുശേഷം ഒന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലും മലയാളം അക്ഷരമാല തിരിച്ചെത്തി. ക്രിസ്‌മസ് അവധിക്കുശേഷം വിദ്യാർഥികൾ സ്‌കൂളിൽ എത്തിയപ്പോഴാണ് മലയാള അക്ഷരമാല ഉൾപ്പെടുത്തിയ മലയാളം മൂന്നാം വോളിയം പുസ്‌തകം കുട്ടികൾക്ക് നൽകിയത്. 2013ൽ പാഠ്യപദ്ധതിയും പാഠപുസ്‌തകവും പരിഷ്‌കരിച്ചപ്പോഴാണ് അക്ഷരമാല പുസ്‌തകത്തിൽ നിന്ന് പുറത്തായത്.

പുസ്‌തകങ്ങളിലേക്ക് അക്ഷരമാല മടക്കി കൊണ്ടുവരണമെന്ന് ഭാഷ വിദഗ്‌ധരും എഴുത്തുകാരും സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിഷ്‌കരിക്കുന്ന പാഠ്യ പദ്ധതി അനുസരിച്ച് പുതിയ പാഠപുസ്‌തകം 2024ൽ മാത്രമേ നിലവിൽ വരികയുള്ളൂ എന്ന തടസമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം അനുസരിച്ച് നിലവിലുള്ള പുസ്‌തകത്തിൽ തന്നെ ഭാഷ പരിഷ്‌കരണ സമിതി നിർദേശിച്ച രീതിയിലുള്ള പ്രത്യേക അക്ഷരമാല പേജ് ചേർത്തത്.

പാഠപുസ്‌തകത്തിൽ നേരത്തെ അക്ഷരമാലകൾ ഉണ്ടെങ്കിലും അത് ക്രമപ്രകാരം അല്ല. അംഗനവാടികളിൽ നിന്ന് കണ്ട ക്രമപ്രകാരമുള്ള അക്ഷരമാല വീണ്ടും പുസ്‌തകത്തിൽ എത്തിച്ചത് വിദ്യാർഥികൾക്ക് കൂടുതൽ ഉപകാരപ്രദമാണെന്ന് അധ്യാപകരും പറയുന്നു. അതേസമയം കഴിഞ്ഞവർഷം അച്ചടിച്ചതിൽ ബാക്കി വന്ന മൂന്നാം വോളിയം പുസ്‌തകം വിതരണം ചെയ്‌തപ്പോൾ പല സ്‌കൂളുകളിലും അക്ഷരമാല ഇല്ലാതെയാണ് പുസ്‌തകം ലഭിച്ചത്.

പഴയ സ്റ്റോക്കിലെ പുസ്‌തകങ്ങൾ സ്‌കൂളിലേക്ക് വിതരണം ചെയ്യുമ്പോൾ അക്ഷരമാലയുടെ പ്രത്യേകം തയാറാക്കിയ പേജ് പുസ്‌തകങ്ങളിൽ ഒട്ടിച്ചു വയ്‌ക്കണമെന്ന് ജില്ലകളിലെ പാഠപുസ്‌തക ഹബ്ബുകൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. വീഴ്‌ച വന്നിടങ്ങളിൽ അക്ഷര മാല പേജ് ഉടൻ തന്നെ പുസ്‌തകത്തിനൊപ്പം ഒട്ടിക്കും എന്ന് സംസ്ഥാന പാഠപുസ്‌തക ഓഫിസർ ടോണി ജോൺസൺ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ 1, 2 ക്ലാസുകളിലെ മലയാളം പാഠ പുസ്‌തകത്തിന്‍റെ ആദ്യ വോളിയത്തിൽ തന്നെ അക്ഷരമാലയും ഉൾപ്പെടുത്തും.

നിലവിൽ രണ്ടാം ക്ലാസിലെ മലയാളം പുസ്‌തകത്തിന്‍റെ രണ്ടാം വോളിയത്തിൽ അക്ഷരമാല ഉൾപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.