ETV Bharat / state

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ലയ്ക്ക് കിരീടം, രണ്ടും മൂന്നും സ്ഥാനത്ത് പാലക്കാടും കണ്ണൂരും

Malappuram wins in state school science fest: 1442 പോയിന്‍റിനാണ് മലപ്പുറം ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്‌. തുടർച്ചയായി നാലുവർഷം ചാമ്പ്യന്മാരായ പാലക്കാടിനെ പിന്തള്ളിയാണ്‌ മലപ്പുറം ജില്ല കിരീടം അണിഞ്ഞത്‌.

Science fest result  Malappuram  Malappuram wins in state school science fest  state school science festival Kerala  school science festival  സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  മലപ്പുറം ജില്ലയ്ക്ക് കിരീടം  Points of state school science fest  ശാസ്ത്രോത്സവം  Science Festival
state school science festival
author img

By ETV Bharat Kerala Team

Published : Dec 3, 2023, 10:40 PM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായി നാലുവർഷം ചാമ്പ്യന്മാരായ പാലക്കാടിനെ പിന്തള്ളി മലപ്പുറം ജില്ല കിരീടം അണിഞ്ഞു (Malappuram wins in state school science fest). 1442 പോയിന്‍റിനാണ് കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്ന മലപ്പുറം ചാമ്പ്യൻ പട്ടം നേടിയത് (Science fest result).

1350 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും 1333 പോയിന്‍റ്‌ നേടി കണ്ണൂർ മൂന്നാം സ്ഥാനവും ഉറപ്പിച്ചു (state school science festival). സ്‌കൂൾതലത്തിൽ 142 പോയിന്‍റോടെ കാസർഗോഡ് ജില്ലയിലെ ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് സ്‌കൂൾ ഒന്നാം സ്ഥാനത്തും പോയ വർഷം ഒന്നാം സ്ഥാനത്തായിരുന്ന ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ എച്ച്എസ്എസ് സ്‌കൂൾ (138) രണ്ടാം സ്ഥാനത്തും എത്തി. തൃശ്ശൂർ പാങ്ങോട് എച്ച്എസ്എസ് നാണ് മൂന്നാം സ്ഥാനം (134).

ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്‌കൂൾ എച്ച് ഐ വിഭാഗത്തിൽ എറണാകുളം മാണിക്യമംഗലം സെന്‍റ്‌ ക്ലെയർ ഓറൽ സ്‌കൂൾ ഫോർ ദി ഡഫ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്‌പീച്ച് ആൻഡ് ഹിയറിങ് സ്‌കൂൾ ഫോർ ദി ഡെഫ് രണ്ടാം സ്ഥാനവും മലപ്പുറം വാഴക്കാട് കാരുണ്യ ഭവൻ സ്‌കൂൾ ഫോർ ദി ഡഫ് മൂന്നാം സ്ഥാനവും നേടി.

സ്പെഷ്യൽ സ്‌കൂൾ വി ഐ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് ചാമ്പ്യന്മാരായി. കോഴിക്കോട് മെഡിക്കൽ കോളേജ് റഹ്മാനിയ വി എച്ച് എസ് എസ് രണ്ടാമതും കോട്ടപ്പുറം എച്ച് കെ സി എം എം ബ്ലൈൻഡ് സ്‌കൂൾ മൂന്നാമതും എത്തി.

മറ്റു ജില്ലകളുടെ ഓവറോൾ പോയിന്‍റ്‌ നില: കോഴിക്കോട് (1332), തൃശൂർ (1322), കാസർഗോഡ് (1319), തിരുവനന്തപുരം (1315), എറണാകുളം (1277), കൊല്ലം (1258), വയനാട് (1241), ആലപ്പുഴ (1232), പത്തനംതിട്ട (1228), കോട്ടയം (1216), ഇടുക്കി (1200).

സ്‌കൂൾ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ്: സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കുന്നതിനാലാല്‍ 2023-24 അധ്യയനവർഷത്തെ സംസ്ഥാനത്തെ സ്‌കൂൾ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നില്‍ നിന്നും ഡിസംബർ നാലിലേക്ക്‌ മാറ്റി. അതേസമയം സ്‌കൂൾതല പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടലുകൾ ഇല്ലാതെയാവണമെന്ന് വിദ്യാഭ്യാസ ഡയറക്‌ടർ സ്കൂള്‍ അധികൃതര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.

വിദ്യാർത്ഥികളുടെ അധ്യായനത്തെ തടസ്സപ്പെടുത്തുന്നതും ബാധിക്കുന്നതുമായ രീതിയിൽ സ്‌കൂളിന് പുറത്തോ അകത്തോ കക്ഷിരാഷ്ട്രീയ യോഗങ്ങൾ ചേരാൻ വിദ്യാർത്ഥികൾക്കോ വിദ്യാർത്ഥി സംഘടനകൾക്കോ അനുവാദം ലഭിക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ: 'നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷയും ആമിഗോ സൂപ്പർ ബൈക്കും'; ശാസ്‌ത്ര മേളയിലെ കൗതുക കാഴ്‌ച

ALSO READ: സംസ്ഥാന സ്‌കൂള്‍ കായികമേള: ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാടിന് വീണ്ടും കിരീടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.