ETV Bharat / state

കണിയാപുരം ജ്വല്ലറി മോഷണം; പ്രധാന പ്രതി പിടിയിൽ

author img

By

Published : Jan 16, 2021, 8:07 PM IST

Updated : Jan 16, 2021, 8:37 PM IST

കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ കഠിനംകുളം പുതുക്കുറുച്ചി സ്വദേശി തംബുരു വിഷ്ണു (22) ആണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്

stealing gold Kaniyapuram jewelery  Main accused arrested in kaniyapuram  കണിയാപുരത്ത് സ്വർണക്കടയ്ക്ക് നേരെ ബോംബ് എറിഞ്ഞ പ്രതി പിടിയിൽ  മോഷണ കേസിലെ സൂത്രധാരനും മുഖ്യപ്രതിയും പിടിയിൽ
കണിയാപുരം ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ

തിരുവനന്തപുരം: കണിയാപുരത്ത് സ്വർണക്കടയ്ക്ക് നേരെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വർണം കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ കഠിനംകുളം പുതുക്കുറുച്ചി സ്വദേശി തംബുരു വിഷ്ണു (22) ആണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവിന്‍റെ ആസൂത്രണത്തിലാണ് മറ്റ് പ്രതികൾ കവർച്ച നടത്തിയത്. നാല് പേർ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 29ന് രാത്രി ഒമ്പത് മണിക്കാണ് കണിയാപുരം പള്ളി നടയിലുള്ള സിഎസ് ഗോൾഡ് വർക്‌സ് ആക്രമിച്ച് സ്വർണം കവർന്നത്.

കണിയാപുരം ജ്വല്ലറി മോഷണം; പ്രധാന പ്രതി പിടിയിൽ
ജ്വല്ലറിയുടെ ഗ്ലാസ് തകർത്ത് സ്വർണം കവർന്ന ശേഷം നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികൾ കടന്നത്. അക്രമികളെത്തിയ ഇന്നോവ കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലും ബൈക്കിലുമായി എത്തിയാണ് പന്ത്രണ്ട് പേരടങ്ങുന്ന സംഘം കവർച്ച നടത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

Last Updated : Jan 16, 2021, 8:37 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.