ETV Bharat / entertainment

ഉണ്ണി മുകുന്ദന്‍- നിഖില വിമല്‍ കോംമ്പോ; 'ഗെറ്റ് സെറ്റ് ബേബി' ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിന് - Get Set Baby Movie audio rights - GET SET BABY MOVIE AUDIO RIGHTS

'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഉണ്ണി മുകുന്ദനും നിഖില വിമലുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

GET SET BABY MALAYALAM MOVIE  UNNI MUKUNDAN AND NIKHILA FILM  നിഖില വിമല്‍ ഉണ്ണിമുകുന്ദന്‍ സിനിമ  ഗെറ്റ് സെറ്റ് ബേബി ഓഡിയോ റൈറ്റ്സ്
Get Set Baby movie poster (Instagram)
author img

By ETV Bharat Entertainment Team

Published : Sep 20, 2024, 2:51 PM IST

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌ക്‌ന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യ സംരംഭമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരിക്കുകയാണ്.

ഐവിഎഫ് സ്പെഷ്യലിസ്‌റ്റ് ആയ ഒരു ഡോക്‌ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എന്‍റര്‍ടൈനറായ ചിത്രമായിരിക്കും ഇത്. നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഒരു ചിത്രം കൂടിയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്‌തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. പ്രശസ്‌ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം സാം സിഎസ് ആണ്. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്‌ത്രാലങ്കാരം സമീറ സനീഷ്.

Also Read:മസില്‍ മാനായി ഉണ്ണിമുകുന്ദന്‍; പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.