ETV Bharat / state

MA Yousafali Promised Rs 1 Crore For Differently Abled Students ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി പ്രതിവർഷം ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌ത് എംഎ യൂസഫലി - അക്കാദമി ഓഫ് മാജിക്കൽ സയൻസ്

MA Yousafali Promised Rs 1 Crore: കുട്ടികളുടെ കലാ വൈദഗ്ധ്യം തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റിനുള്ള 1.5 കോടി രൂപയുടെ ചെക്ക് ഡിഎസി അക്കാദമി ഓഫ് മാജിക്കൽ സയൻസസിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാടിന് യൂസഫലി കൈമാറി.

ഭിന്നശേഷി  പ്രതിവർഷം  കോടി  വാഗ്‌ദാനം  എം എ യൂസഫലി  MA Yousafali  crore  differently abled  students  annually  institutions  promised  ഗോപിനാഥ് മുതുകാട്  Gopinath Mutukad  ഡിഫറന്റ് ആർട്‌സ് സെന്റര്‍  Different Arts Center  എക്‌സിക്യൂട്ടീവ് ഡയറക്‌ടർ  കലാ വൈദഗ്ധ്യം  അക്കാദമി ഓഫ് മാജിക്കൽ സയൻസ്  Academy of Magical Science
MA Yousafali has promised Rs 1 crore
author img

By ETV Bharat Kerala Team

Published : Sep 3, 2023, 3:19 PM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിവർഷം ഒരു കോടി രൂപ സംഭാവന നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് പ്രവാസി വ്യവസായി എം എ യൂസഫലി(MA Yousafali has promised Rs 1 crore for differently abled students). കൂടാതെ തന്‍റെ മരണശേഷവും ഈ സംഭാവന തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു. പത്മശ്രീ അവാർഡ് ജേതാവ് കൂടിയായ യൂസഫലി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ വൈദഗ്ധ്യം തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ (ഡിഎസി) എന്ന സ്ഥാപനത്തിന് 1.5 കോടി രൂപ സംഭാവന നൽകി.

സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് എട്ട് ലക്ഷത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളാണുള്ളതെന്ന് കാസർകോട് ഡൈവേഴ്‌സിറ്റി റിസേര്‍ച്ച് സെന്‍ററിന്‍റെ ലോഗോ പ്രകാശനത്തിനായി സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അല്ലാതെ കുട്ടികൾക്ക് മറ്റ് മേഖലകളിലും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ സാമൂഹിക ബാധ്യത കൂടിയാണെന്നും, ഇത് ഉറപ്പ് വരുത്തുന്നതിനായി ഡിഎസിക്കുള്ള 1.5 കോടി രൂപയുടെ ചെക്ക് ഡിഎസി അക്കാദമി ഓഫ് മാജിക്കൽ സയൻസസിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാടിന് യൂസഫലി കൈമാറി.

പരിപാടികള്‍ക്കിടയില്‍ പ്രതിവർഷം ഒരു കോടി രൂപ സംഭാവന നൽകുമെന്നും ഇത് തന്‍റെ മരണശേഷവും തുടരുമെന്നും പറഞ്ഞു. എല്ലാ വർഷവും ഈ സ്ഥാപനത്തിന് ഒരു കോടി രൂപ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്തുമെന്നും തന്‍റെ മരണശേഷവും ഇത് തുടരുകയും ഇതിനെക്കുറിച്ച് തന്‍റെ സഹപ്രവര്‍ത്തകരോട് പറയുകയും രേഖാമൂലം രേഖപ്പെടുത്തുകയും ചെയ്യുമെന്നും എല്ലാ ജനുവരിയിലും ഈ തുക സ്ഥാപനത്തിൽ എത്തിക്കുമെന്നും യൂസഫലി കൂട്ടിചേര്‍ത്തു.

ഇതേ തുടർന്ന്, എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ മുതുകാട് അദ്ദേഹത്തിന്‍റെ സംഭാവനയ്ക്കും ഡിഫറന്റ് ആർട്‌സ് സെന്‍ററിനെ മരണശേഷവും തുടർന്ന് സഹായിക്കുമെന്ന വാഗ്‌ദാനത്തിനും തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നന്ദി രേഖപ്പടുത്തി.

തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ വ്യവസായി: അബുദാബിയിലെ കാർ അപകടത്തിൽ സുഡാൻ വംശജനായ ഒരു കുട്ടി മരിച്ച കേസിലായിരുന്നു തൃശൂർ പുത്തൻചിറ ബെക്‌സ് കൃഷ്‌ണനെ യുഎഇ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചത്. എംഎ യൂസഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നല്‍കിയായിരുന്നു വധശിക്ഷയിൽ നിന്ന് കൃഷ്‌ണനെ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ജയിൽ മോചിതനായ ബെക്‌സ് കൃഷ്‌ണന്‍ നാട്ടിലെത്തിയെങ്കിലും രക്ഷകനായെത്തിയ എംഎ യൂസഫലിയെ നേരിൽ കണ്ടിരുന്നില്ല.

തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ വ്യവസായി എംഎ യൂസഫലിക്ക് അന്ന് ബെക്‌സ് കൃഷ്‌ണ നന്ദി പറഞ്ഞു. എന്നാല്‍ ഒരിക്കലും അങ്ങനെ പറയരുതെന്നും താന്‍ ദൈവം നിയോഗിച്ച ഒരു വ്യക്തി മാത്രമാണെന്നും ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുതെന്നും താന്‍ അതിലെ ഒരു നിമിത്തമാണെന്നും യൂസഫലി കൂട്ടിചേർത്തു.

ALSO READ : 'തനിക്ക് പുതുജീവിതം നല്‍കിയ വ്യക്തി'; തൂക്കുകയറിൽ നിന്ന് കൈപിടിച്ചുയർത്തിയ യൂസഫലിക്ക് നന്ദി അറിയിച്ച് ബെക്‌സ് കൃഷ്‌ണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.