ETV Bharat / state

'വിടവാങ്ങിയത് യുവജനങ്ങളുടെയും തൊഴിലാളികളുടെയും നേതാവ്...' കാനം രാജേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍. - കാനം രാജേന്ദ്രനെ കുറിച്ച് എകെ ബാലന്‍

Tribute To Kanam Rajendran: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരത്ത്. കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതക്കാള്‍

M Vijayakumar About Kanam Rajendran  AK Balan About Kanam Rajendran  Kanam Rajendran Death  Kanam Rajendran funeral  M Vijayakumar And AK Balan On Kanam Rajendran  സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ മരണം  കാനം രാജേന്ദ്രന്‍ പൊതുദര്‍ശനം  കാനം രാജേന്ദ്രനെ കുറിച്ച് എം വിജയകുമാര്‍  കാനം രാജേന്ദ്രനെ കുറിച്ച് എകെ ബാലന്‍  Tribute To Kanam Rajendran
Tribute To Kanam Rajendran
author img

By ETV Bharat Kerala Team

Published : Dec 9, 2023, 12:04 PM IST

Updated : Dec 9, 2023, 2:45 PM IST

കാനം രാജേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍

തിരുവനന്തപുരം: കോളജ് പഠന കാലം മുതലുള്ള ബന്ധമായിരുന്നു കാനവുമായി ഉണ്ടായിരുന്നതെന്ന് സിപിഐ നേതാവ് എം വിജയകുമാർ. വലിയൊരു സംഘാടകനായിരുന്നു കാനം. സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. നമ്മളെക്കാൾ കുറച്ച് മുന്നേ വന്ന നേതാവായിരുന്നു അദ്ദേഹം. കോളേജിൽ പഠിക്കുന്ന കാലം മുതൽ ബന്ധമുണ്ട്. യുവജനങ്ങളുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതാവായിരുന്നു അദ്ദേഹം.

അദ്ദേഹം നിയമസഭയിൽ എത്തിയപ്പോഴുള്ള പ്രകടനം ഇപ്പോഴും എന്‍റെ മനസിലുണ്ട്. ശ്രദ്ധേയനായ പാർലിമെന്‍റേറിയനായിരുന്നു. കൂടുതൽ തവണ നിയമസഭയിൽ എത്തിയിരുന്നെങ്കിൽ ചിത്രം വേറെയാകുമായിരുന്നു. പോരാട്ടത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച നേതാവായിരുന്നു അദ്ദേഹം. സിപിഐ യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വളരെ തന്മയത്വത്തോട് കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ഇത്രയും ആരാധകരുള്ള നേതാക്കളെ അധികം കാണാനാകില്ലെന്നും എം വിജയകുമാർ പറഞ്ഞു (M Vijayakumar About Kanam Rajendran).

വിടവാങ്ങിയത് ഇടതുമുന്നണിയുടെ നേതാവെന്ന് എ കെ ബാലൻ: കാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ഐക്യത്തിനും യോജിച്ച പ്രവർത്തനത്തിനും അതിശക്തമായ നേതൃത്വം കൊടുത്ത നേതാവെന്ന് എ കെ ബാലൻ. പൊതുവിൽ ജനങ്ങൾക്കിടയിൽ മായാത്ത വ്യക്തിത്വം നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും അതിന്‍റെ സർക്കാരിനെയും ഒരു ശക്തിക്കും തകർക്കാനാകില്ല എന്ന സന്ദേശം അദ്ദേഹത്തിന്‍റെ പ്രവർത്തനം നൽകി.

ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവ് എന്നതിലുപരി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ഇടം നേടിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്‍റെ വിയോഗം നമ്മളാരും പ്രതീക്ഷിച്ചിരുന്നില്ല. അവസാന ശ്വാസം വലിക്കുന്നത് വരെ അദ്ദേഹത്തെ കാണാൻ പോയവരോട് നവകേരള സദസിന്‍റെ ചിത്രം ചോദിച്ചു മനസിലാക്കുമായിരുന്നു.

അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു അക്കാര്യങ്ങളൊക്കെ. അതു കൊണ്ടാണ് ഇന്നത്തേയും നാളെ ഉച്ച വരെയുമുള്ള നവകേരള സദസിന്‍റെ പ്രവർത്തനങ്ങൾ മാറ്റി വെച്ചത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് ഈയൊരു തീരുമാനം കൂടിയെടുത്തതെന്നും എ കെ ബാലൻ പറഞ്ഞു (AK Balan About Kanam Rajendran).

സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ ഇന്നലെയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയില്‍ നിന്നും ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്‍റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. പട്ടത്തെ പിഎസ് സ്മാരകത്തിലെ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ട് പോകും.

Also Read : കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരത്ത്, അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി നേതാക്കളും പ്രവര്‍ത്തകരും

Last Updated : Dec 9, 2023, 2:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.