തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം വർധിപ്പിച്ച സർക്കാർ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്ന് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന കമ്മിഷനുകൾ കേരളത്തിൽ ഉണ്ടെന്നായിരുന്നു ഇതേപറ്റിയുള്ള ചോദ്യത്തിന് ഗോവിന്ദൻ്റെ മറുപടി. കമ്മിഷനുകളുടെ ശമ്പളം ഏകീകരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്. ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2016 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം വർധനവ്. ഇത് പ്രകാരം 11 മാസത്തെ ശമ്പള കുടിശ്ശികയായി 5.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
Also read: ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി: മുൻകാല പ്രാബല്യത്തോടെ കുടിശ്ശികയും നല്‍കും