ETV Bharat / state

എം. ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

കെ. മുഹമ്മദ് വൈ. സഫിറുള്ളയാണ് പുതിയ ഐ.ടി സെക്രട്ടറി

തിരുവനന്തപുരം  ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി  എം. ശിവശങ്കർ  കെ. മുഹമ്മദ് വൈ. സഫിറുള്ള  ഐ.ടി സെക്രട്ടറി  സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി  പിണറായി വിജയൻ
എം. ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
author img

By

Published : Jul 7, 2020, 4:45 PM IST

തിരുവനന്തപുരം: ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം. ശിവശങ്കറിനെ മാറ്റി. കെ. മുഹമ്മദ് വൈ. സഫിറുള്ളയാണ് പുതിയ ഐ.ടി സെക്രട്ടറി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറപ്പിറക്കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെ ഐ.ടി വകുപ്പില്‍ ഉന്നത സ്ഥാനത്ത് നിയമിച്ചത് സംബന്ധിച്ച വിവാദത്തിന് പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് ശിവശങ്കര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരുന്നു.

ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കർ തുടരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ടി സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കിയത്. ഐ.ടി ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതല വഹിച്ച് വരികയായിരുന്ന സഫിറുള്ള നിലവില്‍ സ്റ്റേറ്റ് ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.