ETV Bharat / state

എം പാനൽ സമരത്തെ അവഗണിച്ച് സർക്കാർ;പ്രതിഷേധം ശക്തമാക്കി സമരക്കാർ - ksrtc

സമരക്കാരെ ഭിന്നിപ്പിച്ച് പെമ്പിളൈ ഒരുമൈ മാതൃകയിൽ സമരം പൊളിക്കാൻ ആണ് ഇടത് ട്രേഡ്‌യൂണിയനുകളുടെ ശ്രമമെന്ന് എംപാനൽ കൂട്ടായ്മ കൺവീനർ ദിനേശ് ബാബു ആരോപിച്ചു.

കെഎസ്ആർടിസി എംപാനൽ സമരം
author img

By

Published : Mar 1, 2019, 5:16 AM IST

കെഎസ്ആർടിസി എംപാനൽ കൂട്ടായ്മയുടെ സമരത്തെ അവഗണിച്ച് സർക്കാർ. ഗതാഗതമന്ത്രി തിരുവനന്തപുരത്ത് എത്തിയാലുടൻ സമരക്കാരുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നൽകിയ ഉറപ്പ് മന്ത്രി ലംഘിച്ചു. ഇതോടെ എം പാനൽ കൂട്ടായ്മ സമരം ശക്തമാക്കിയിരിക്കുകയാണ്.

കെഎസ്ആർടിസി എംപാനൽ സമരം

എൽഡിഎഫിന്‍റെ ജാഥയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മന്ത്രി എകെ ശശീന്ദ്രൻ തിരുവനന്തപുരത്ത് എത്തിയാലുടൻ എംപാനൽ കൂട്ടായ്മയുമായി ചർച്ച നടത്തുമെന്നായിരുന്നു എൽഡിഎഫ് കൺവീനറുടെ ഉറപ്പ്. എന്നാൽ സർക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന്തലസ്ഥാനത്തെത്തിയ മന്ത്രി സമരക്കാരെ കാണാനോ ചർച്ച നടത്താനോ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ അവഗണനക്കെതിരെ എംപാനൽ കൂട്ടായ്മ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തിയത്. പിണറായി സർക്കാർ തൊഴിലാളിവിരുദ്ധ സർക്കാരാണെന്ന് എംപാനൽ കൂട്ടായ്മ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നും എംപാനൽ കൂട്ടായ്മ വ്യക്തമാക്കി.

Intro:കെഎസ്ആർടിസി എംപാനൽ കുട്ടായ്മയുടെ സമരത്തെ അവഗണിച്ച് സർക്കാർ. ഗതാഗതമന്ത്രി തിരുവനന്തപുരത്ത് എത്തിയാലുടൻ സമരക്കാരുമായി ചർച്ചനടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നൽകിയ ഉറപ്പ് മന്ത്രി ലംഘിച്ചു. ഇതോടെ എം പാനൽ കൂട്ടായ്മ സമരം ശക്തമാക്കി.

Body:vo
എൽഡിഎഫിന്റെ ജാഥയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മന്ത്രി എകെ ശശീന്ദ്രൻ തിരുവനന്തപുരത്ത് എത്തിയാലുടൻ എംപാനൽ കൂട്ടായ്മയുമായി ചർച്ച നടത്തും എന്നായിരുന്നു എൽഡിഎഫ് കൺവീനറുടെ ഉറപ്പ്. എന്നാൽ സർക്കാരിൻറെ ആയിരം ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്നലെ തലസ്ഥാനത്തെത്തിയ മന്ത്രി സമരക്കാരെ കാണാനോ ചർച്ച നടത്താനോ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് സർക്കാരിൻറെ അവഗണനക്കെതിരെ എംപാനൽ കൂട്ടായ്മ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തിയത്

hold വിലാപയാത്ര

പിണറായി സർക്കാർ തൊഴിലാളിവിരുദ്ധ സർക്കാരാണെന്ന് എംപാനൽ കൂട്ടായ്മ ആരോപിച്ചു.

byte dinesh babu byte 1&2

സമരക്കാരെ ഭിന്നിപ്പിച്ച് പെമ്പിളൈ ഒരുമൈ മാതൃകയിൽ സമരം പൊളിക്കാൻ ആണ് ഇടത് ട്രേഡ്‌യൂണിയനുകളുടെ ശ്രമമെന്നും എംപാനൽ കൂട്ടായ്മ കൺവീനർ ദിനേശ് ബാബു ആരോപിച്ചു.

byte 3

Conclusion:തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നും എംപാനൽ കൂട്ടായ്മ വ്യക്തമാക്കി.

etv ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.